നവകേരള സദസ്സ് നവംബർ 18 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഇപ്പോൾ പത്താമത്തെ ജില്ലയിൽ പര്യടനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 91 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി. നവകേരള
സദസ്സിൽ ഇടുക്കി ജില്ലയിൽ 42,234 നിവേദനങ്ങളാണ് ആകെ ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊടുപുഴ – 9434, ഇടുക്കി – 8203, ദേവികുളം- 9774, ഉടുമ്പഞ്ചോല- 6088, പീരുമേട് – 8735 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്.