കെ.പി.വിശ്വനാഥന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Spread the love

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി.വിശ്വനാഥന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

സത്യസന്ധനായ രാഷ്ട്രീയ നേതാവും കോണ്‍ഗ്രസ് തറാവാട്ടിലെ കാരണവരുമായിരുന്നു കെ.പി വിശ്വനാഥന്‍. തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമായി നയിച്ചു. നിലപാടുകളിലെ കണിശതയും വ്യക്തതയുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം.

കോടതി പരാമര്‍ശം വന്നപ്പോള്‍ തന്നെ മന്ത്രി സ്ഥാനം രാജിവച്ച് രാഷ്ട്രീയമൂല്യബോധവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ച വിശ്വനാഥന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് അനുകരണീയ മാതൃകയാണ്. നിയമ വ്യവസ്ഥയിലൂടെ തന്നെ തന്റെ നിരപരാധിത്വം കെ.പി വിശ്വനാഥന്‍ പിന്നീട് തെളിയിക്കുകയും ചെയ്തു. മികച്ച സാമാജികനും മന്ത്രിയുമായി തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു.

കെ.പി വിശ്വനാഥന്റെ നിര്യാണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *