അടൂര്‍ മണ്ഡലം നവകേരള സദസ്സ് ഡിസംബര്‍ 17ന് നാലുമണി മുതല്‍

Spread the love

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നുമുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന നവകേരള സദസ്സ് പത്തനംതിട്ട അടൂര്‍ റസ്റ്റ് ഹൗസിന് സമീപമുള്ള വൈദ്യന്‍സ് ഗ്രൗണ്ടില്‍ ഡിസംബര്‍ 17ന് നാലു മണിയ്ക്ക് അരങ്ങേറും. വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി നവകേരള സദസില്‍ ആദരിക്കും. നാടോടി നൃത്തം, സംഘനൃത്തം, നാടന്‍ പാട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന നവകേരള സദസ്സില്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം വിവിധ വിഷയങ്ങളെ സംബന്ധിച്ച് അഭിപ്രായം രൂപീകരണം നടത്തുകയും ചെയ്യും. അടൂരിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *