ഗുണനിലവാരമില്ലാത്ത അരി: ആരോപണത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ഭക്ഷ്യമന്ത്രി

Spread the love

കോട്ടയം വൈക്കത്തെ റേഷൻകടകളിൽ ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നതായ ആരോപണത്തിൽ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. 20 ചാക്ക് അരിയിൽ ഈർപ്പമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുമുണ്ട്. ഇത് മാറ്റി നൽകാൻ നിർദ്ദേശം നൽകി.സാഹചര്യം പരിശോധിച്ച് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന വ്യാപകമായി റേഷൻ കടകളിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണ പരിശോധന ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *