സാന്തോം സ്‌പെഷ്യല്‍ സ്‌കൂളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് ധനസഹായം നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

Spread the love

കൊടുങ്ങല്ലൂര്‍ : മണപ്പുറം ഫൗണ്ടേഷന്‍ ഒരുക്കി നല്‍കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സാന്തോം സ്‌പെഷ്യല്‍ സ്‌കൂളിലെ കുരുന്നുകള്‍ കളിച്ചുല്ലസിക്കും. ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ 3 ലക്ഷം രൂപയുടെ ധനസഹായം മണപ്പുറം ഫൗണ്ടേഷന്‍ നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങ് ഇരിഞ്ഞാലക്കുട രൂപത വികാരി ഫാദര്‍ ജോസ്

മാഞ്ഞാലി ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് പദ്ധതി സമര്‍പ്പിച്ചു. ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത

പദ്ധതിയുടെ ഭാഗമായാണ് സാന്തോം സ്‌പെഷ്യല്‍ സ്‌കൂളിന് ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മിച്ചു നല്‍കുന്നത്. ചടങ്ങില്‍ ഇരിഞ്ഞാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറം അസ്സോസിയേറ്റ് ഡയറക്ടര്‍ ഫാദര്‍ ജോമിന്‍ ചെരടായി, സാന്തോം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആശ പയ്യപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Athulya K R

 

Leave a Reply

Your email address will not be published. Required fields are marked *