വിന്‍റർ സ്റ്റോറുമായി ആമസോൺ ഫാഷൻ

Spread the love

തിരുവനന്തപുരം : തണുപ്പുകാലത്ത് ചൂട് പകരുന്നതിനൊപ്പം ഫാഷനിലും ട്രെൻഡിലും സ്റ്റൈലിഷ് ആയി നിൽക്കാനായി വിന്‍റർ സ്റ്റോർ അവതരിപ്പിച്ച് ആമസോൺ ഫാഷൻ. തണുപ്പുകാലത്തിനു അനുയോജ്യമായ വസ്ത്രങ്ങൾക്കൊപ്പം ചർമ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നതാണ് വിന്‍റർ സ്റ്റോർ. ഹൂഡികൾ, സ്വെറ്റ് ഷർട്ടുകൾ, ജാക്കറ്റുകൾ, മഫ്‌ളറുകൾ, കയ്യുറകൾ, ബൂട്ടുകൾ എന്നിവയുടെ വിപുലമായ ശേഖരം ലഭ്യമാണ്. കൂടാതെ, വിന്‍റർ മോയിസ്ച്ചറൈസറുകളും മറ്റും കൊണ്ട് ചർമ്മത്തിന് സംരക്ഷണവും നേടാം.

ലെവീസ്, മാർക്ക്‌സ് & സ്‍പെൻസർ, അലൻ സോളി, വെറോ മോഡ, മോച്ചി, ക്ലാർക്ക്‌സ്, മെട്രോ, നിവ്യ, പോണ്ട്സ് എന്നിവ ഉൾപ്പെടെ 40 ലക്ഷത്തിലധികം സ്റ്റൈലുകളുടെയും 1200-ലധികം മികച്ച ബ്രാൻഡുകളുടെയും വിപുലമായ കളക്ഷൻ വിന്‍റർ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.

Akshay

Leave a Reply

Your email address will not be published. Required fields are marked *