പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് യാഥാർഥ്യമായി

Spread the love

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും : മുഖ്യമന്ത്രി
കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ് സുതാര്യമായ നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ രൂപികരിച്ച സ്വയംഭരണ സ്ഥാപനമായ കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് (കെ.പി.ഇ.എസ്.ആർ.ബി) യാഥാർഥ്യമായി. ബോർഡിന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം വെള്ളയമ്പലത്തെ ബോർഡ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് സംസ്ഥാന സർക്കാർ കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ റിക്രൂട്ട്‌മെന്റാണ് ആദ്യഘട്ടത്തിൽ ബോർഡിന്റെ പരിധിയിൽ വരുന്നത്. എന്നാൽ മറ്റ് വകുപ്പുകൾക്ക് കീഴിലുള്ളപൊതുമേഖല സ്ഥാപനങ്ങൾക്കും റിക്രൂട്ട്‌മെന്റ് സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രൊഫഷണലിസത്തിലൂടെ മികച്ച വരുമാനവും ലാഭവും നേടിയെടുക്കാൻ പൊതുമേഖല സ്ഥാപനങ്ങളെ സഹായിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനത്തിൽ വ്യവസായ മേഖലയ്ക്ക് പ്രധാന പങ്കാണുള്ളത്. സ്വകാര്യമേഖല മാത്രമാണ് വ്യവസായ മേഖലയെന്ന് കരുതരുതെന്നും പൊതുമേഖലയ്ക്കും വ്യവസായ മേഖലയിൽ സുപ്രധാന പങ്കാണ് വഹിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദഗ്ദ്ധരെ ഉൾപ്പെടുത്തി കൊണ്ട് നൈപുണ്യ പരിശീലന മടക്കം നൽകുന്ന തരത്തിലാണ് കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിച്ചും മാസ്റ്റർ പ്ലാൻ അനുസരിച്ച് പ്രവർത്തിച്ചുമാണ് പൊതുമേഖല സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെ.പി.ഇ.എസ്.ആർ.ബി ചെയർമാൻ ഡോ.വി ജോയ്, വി കെ പ്രശാന്ത് എം എൽ എ, വ്യവസായ വകുപ്പ്പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.പി.ഇ.എസ്.ആർ.ബി സ്‌പെഷ്യൽ ഓഫീസർ അഞ്ജന എം, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബി.പി.ടി ചെയർമാൻ അജിത് കുമാർ കെ, കെ.പി.ഇ.എസ്.ആർ.ബി മെമ്പർ രാജീവൻ വി, സെക്രട്ടറി രഞ്ജിത്കുമാർ എം.ജി എന്നിവർ സംബന്ധിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *