സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവാസി സന്ധ്യ സംഘടിപ്പിച്ചു

Spread the love

ചാലക്കുടി :  സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിഞ്ഞാലക്കുട മേഖലയില്‍ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി പ്രവാസി സന്ധ്യ പ്രത്യേക സംഗമം നടത്തി. എസ് ഐ ബി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഒഫീസറുമായ തോമസ് ജോസഫ് കെ ഉദ്ഘാടനം ചെയ്തു. ചീഫ് ജനറല്‍ മാനേജരും ഡിസ്ട്രിബ്യൂഷന്‍

ആന്റ് അണ്‍സെക്വേര്‍ഡ് റീട്ടെയില്‍ ഹെഡുമായ സഞ്ജയ് കുമാര്‍ സിന്‍ഹ മുഖ്യ പ്രഭാഷണം നടത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ജനറല്‍ മാനേജര്‍ ഹരി കുമാര്‍ എല്‍,

എജിഎമ്മും റീജനല്‍ ഹെഡുമായ റാണി സക്കറിയാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഗീത പരിപാടിയും അരങ്ങേറി. പ്രവാസി ഉപഭോക്താക്കള്‍ക്കായി പ്രത്യേക അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

Photo Caption; സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി നടത്തിയ പ്രവാസി സന്ധ്യയിൽ നിന്ന്.

Ajith V Raveendran

Leave a Reply

Your email address will not be published. Required fields are marked *