വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഗായിക ഡെൽസി നൈനാൻ ഉദ്ഘാടനം ചെയ്‌തു

Spread the love

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ പ്രശസ്ത പിന്നണി ഗായിക ഡെൽസി നൈനാൻ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കൂടാതെ ലോകമെമ്പാടുമുള്ള മറ്റു പ്രൊവിൻസുകളിൽ നിന്നുമുള്ള നേതാക്കളുടെ സാന്നിധ്യം കൊണ്ട് സദസ്സ് സമ്പന്നമായിരുന്നു. ഇതോടെ നിലവിൽ സംസ്ഥാനത്തെ ഗ്ലോബൽ നെറ്റ്വർക്ക് ഉള്ള ഏക മലയാളി സംഘടനയായി WMC കാലിഫോർണിയ പ്രൊവിൻസ് മാറി.

സൂം മീറ്റിംഗിലൂടെയാണ് ഉദ്ഘാടനം നടത്തിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും സ്ഥാപക നേതാക്കളിൽ ഒരാളുമായ ഗോപാലപിള്ള, മറ്റൊരു സ്ഥാപക നേതാവ് ആൻഡ്രൂസ് പാപ്പച്ചൻ, വൈസ് പ്രസിഡൻറ് തോമസ് അറമ്പൻകുടി (ജർമനി), സെക്രട്ടറി പിൻറ്റൊ കണ്ണമ്പള്ളി (ന്യു ജേഴ്‌സി), അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്ത്, പ്രസിഡൻറ് ജോൺസൻ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇവർ പുതിയ പ്രൊവിൻസിനു വേണ്ട എല്ലാ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

WMC യുടെ നോർത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡൻറ് ജിനു തര്യൻ, ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡൻറ് സോണി കണ്ണോട്ടുതറ, സൗത്ത് ജേഴ്സി പ്രോവിൻസ് പ്രസിഡൻറ് ജോൺ സാംസൺ, ന്യൂ യോർക്ക് പ്രൊവിൻസ് പ്രസിഡൻറ് സന്തോഷ് പുനലൂർ ( ജോർജ് കെ ജോൺ ) എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഫിലിപ്പ് തോമസും, അമേരിക്ക റീജിയൻ വിമൻസ് ഫോറം ട്രെഷറർ ഡോക്ടർ സൂസൻ ചാണ്ടിയും, വിവിധ പ്രൊവിൻസ് പ്രസിഡന്റുമാരും പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു.

കാസ്ട്രോ വാലി മുനിസിപ്പൽ അഡ്വൈസറി ബോർഡ് മെമ്പർ ടോജോ തോമസ്, കാലിഫോർണിയയിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഫോമാ വെസ്റ്റേൺ റീജിയൻ ചെയർമാനുമായ സജൻ മൂലപ്ലാക്കൽ, സിലിക്കൺ വാലി ലയൺസ് ക്ലബ് എക്സിക്യൂട്ടീവ് ഗോപകുമാർ, NSS കാലിഫോർണിയ പ്രസിഡൻറ് രാജേഷ് കൊണങ്ങാൻപറമ്പത്ത്, മങ്ക മുൻ പ്രസിഡൻറ് റെനി പൗലോസ്, പ്രശസ്ത നർത്തകിയും നടിയുമായ പ്രിയ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു.

കാലിഫോർണിയായിൽ വേൾഡ് മലയാളി കൗൺസിൽ പ്രോവിൻസ് സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമം വളരെ നാളുകൾക്കു മുൻപേ തുടങ്ങിയിരുന്നു. WMC യുടെ ഗ്ലോബൽ റീജിയൻ നേതാക്കൾ നടത്തിയ കൂട്ടായ പരിശ്രമത്തിൻെറ ഫലമായാണ് പ്രൊവിൻസ് രൂപീകരിക്കാൻ സാധിച്ചത്. കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അംഗങ്ങളെ തിരഞ്ഞെടുക്കുവാനും പരിചയപ്പെടുന്നതിനുമായി അമേരിക്ക റീജിയൻ പ്രസിഡൻറ് നടത്തിയ കാലിഫോർണിയ സന്ദർശനം വളരെ സഹായകമായി. കാലിഫോർണിയ പ്രൊവിൻസ് രൂപീകരണത്തിന് നിസ്സീമമായി പ്രവർത്തിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി പ്രഥമ പ്രസിഡൻറ് അറിയിച്ചു.

കാലിഫോർണിയ പ്രൊവിൻസ് ചെയർ റീനു ചെറിയാൻ, പ്രസിഡൻറ് ജേക്കബ് എഫ്രേം, വൈസ് പ്രസിഡൻറ് ജെറിൻ തോമസ് ജെയിംസ്, സെക്രട്ടറി ഡോക്ടർ രേവതി N.S, ട്രെഷറർ അശ്വിൻ എം ജി ദാസ്, മെമ്പർമാരായി ജോജോ മാത്യു, ജോബി വരമ്പേൽ തുടങ്ങിയവർ സത്യ പ്രതിജ്ഞ ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *