ഐസിഇസിഎച്ച് ക്രിസ്തുമസ് ആഘോഷവും കരോൾ ഗാന മത്സരവും ശ്രദ്ധേയമായി

Spread the love

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ നടന്ന 42 മത് ക്രിസ്തുമസ് ആഘോഷവും 2 മത് ക്രിസ്തുമസ് കരോൾ ഗാന മത്സരവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

ഈ വര്ഷത്തെ ആഘോഷ പരിപാടികൾ ജനുവരി 1 നു പുതുവർഷ ദിനത്തിൽ സെന്റ്‌ തോമസ് ഓർത്തഡോൿസ്‌ ഓഡിറ്റോറിയത്തിൽ വസിച്ചാണ് നടന്നത്.

ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ.ഫാ. ജെക്കു സക്കറിയയുടെ അധ്യക്ഷതയിൽ നടന്ന കരോൾ സർവീസ് പരിപാടികൾ വൈസ് പ്രസിഡന്റ് റവ. ഡോ. ജോബി മാത്യു നയിച്ചു.

ഐസിഇസിഎച് ഗായകസംഘം സ്വാഗത ഗാനം ആലപിച്ചു. റവ.ഡോ. ഈപ്പൻ വറൂഗീസ് പ്രാരംഭ പ്രാർത്ഥനക്കു നേതൃത്വം നൽകി . ഐസിഇസിഎച് സ്ഥാപക പ്രസിഡന്റ്‌ റവ.ഫാ. ജോൺ ഗീവര്ഗീസ് അച്ചന്റെ നിര്യാണത്തിൽ മൗന പ്രാർത്ഥന നടത്തി അനുശോചിച്ചു.

സെക്രട്ടറി ആൻസി ശാമുവേൽ സ്വാഗതം ആശംസിച്ചതോടൊപ്പം വാർഷിക റിപ്പോർടും വായിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഡോ .അന്ന ഫിലിപ്പ്, അലക്സ്‌ തേക്കേടത്തു എന്നിവർ വേദപുസ്തക ഭാഗങ്ങൾ വായിച്ചു. റവ.ഫാ.ഡോ .ഐസക് ബി പ്രകാശ്‌ മലങ്കര ഓർത്തഡോൿസ്‌ സൗത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന അധിപനും ഐസിസിഎച്ച് മുഖ്യരക്ഷാധികാരിയുമായ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ്. മെത്രാപ്പോലീത്തായെ ക്രിസ്മസ് ദൂതിനായി ക്ഷണിച്ചു. വിവിധ ഇടകകളിൽ നിന്നുള്ള നിന്നുള്ള ടീമുകൾ കലാപരിപാടികൾ അവതരിപ്പിച്ചു.

റവ.ഫാ. പി. എം ചെറിയാൻ, റവ. ബെന്നി ഫിലിപ്പ്, റവ. ഫാ. ജോണികുട്ടി പുലിശ്ശേരിൽ, റവ.ഫാ രാജേഷ് കെ ജോൺ, റവ. മാമ്മൻ മാത്യു , റവ.ഫാ. ജോൺസൻ പുഞ്ചക്കോണം, റവ. ജീവൻ ജോൺ, റവ.ഫാ. ക്രിസ്റ്റഫർ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂ എന്നിവർ ആശംസകൾ നേർന്നു.

കരോൾ സർവീസിനു ശേഷം ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ഹൂസ്റ്റൺ സെന്റ്‌ മേരീസ് മലങ്കര ഓർത്തഡോൿസ്‌ ഇടവകയും,
ഇമ്മാനുവേൽ മാർത്തോമാ ഇടവകയും ചേർന്ന് പങ്കിട്ടു. ടീമുകൾക്കു റെജി കുര്യൻ ആൻഡ് ഫാമിലി സ്പോൺസർ ചെയ്ത എവെർ റോളിങ് ട്രോഫി, പ്രസിഡണ്ട് റവ.ഫാ. ജെക്കു സക്കറിയ, റെജി കുര്യൻ എന്നിവർ ചേർന്നും രണ്ടാം സ്ഥാനം നേടിയ സെന്റ് തോമസ് സിഎസ് ഐ ഇടവകക് , രാജേഷ്‌ വറുഗീസ് സ്പോണ്സർ ചെയ്ത ട്രോഫി സ്റ്റാഫ്‌ഫോർഡ് സിറ്റി മെയർ കെൻ മാത്യുവും , മുന്നാം സ്ഥാനം നേടിയ പെയർലാൻഡ് സെന്റ്‌ മേരീസ്‌ സീറോ മലബാർ കത്തോലിക്ക ഇടവകയ്ക്ക് ഫാൻസി മോൾ പള്ളത്തുമഠം സ്പോൺസർ ചെയ്ത ട്രോഫി, റവ. ഡോ. ഐസക് . ബി. പ്രകാശും നൽകി.

മികച്ച സാന്താക്ലോസ് ആയി റോബിൻ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.

മാസ്റ്റേഴ്സ് ഓഫ് സെറെമോണി ആയി പ്രവർത്തിച്ച ആൻസി സാമൂവൽ, ഫാൻസി മോൾ പള്ളത്തുമഠം , ഐ സി ഇ സി എഛ് ക്വയർ ലീഡർ വിശാഖ് പണിക്കർ, ഡോ. അന്ന ഫിലിപ്പ്, നൈനാൻ വീട്ടിനാൽ, റെജി കോട്ടയം , ബിജു ചാലക്കൽ , എബ്രഹാം തോമസ്, ജോൺസൻ വർഗീസ് , ക്രിസ്റ്റഫെർ ജോർജ് , അനീത് ഫിലിപ്പ്, റെജി ജോർജ്, കരോൾ ഗാന മത്സരത്തിന്റെ ജഡ്ജ് ആയി പ്രവർത്തിച്ച അനിൽ ജനാർദനൻ, സഞ്ജയ്‌ വറുഗീസ്, റോണി മാലേത്ത് , ഐസിഇസിഎച്ച്‌ പി. ആർ ഓ. ജോൺസൻ ഉമ്മൻ എന്നിവർക്കും, മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾ കും കരോൾ സർവീസ് സ്പോൺസർ ചെയ്ത അപ്ന ബസാർ , ഫ്രീഡിയ എന്റർടൈൻമെന്റ് , ഡെയിലി ഡിലൈറ്റ്, ജെന്നി സിൽക്സ്‌ , റാഫി ആൻഡ്‌ മിനി, റെജി കുര്യൻ എന്നിവർക്ക് ഐസിഇസിഎച്ച്‌ ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദി യും പ്രകാശിപ്പിച്ചു.

വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികൾ സന്തോഷ സുദിനത്തിൽ പങ്ക് ചേർന്നു

Author

Leave a Reply

Your email address will not be published. Required fields are marked *