മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച്ബിഷപ് ,സഭാ സമൂഹം ഏറെ പ്രതീക്ഷയോടെ കാണുന്നു

Spread the love

കൊച്ചി: സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് ഭാരത കത്തോലിക്കാ വിശ്വാസി സമൂഹത്തിന്റെ ആശംസകള്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ നേര്‍ന്നു.

ഭാരത സഭയ്ക്കും പൊതുസമൂഹത്തിനും സീറോ മലബാര്‍ സഭ നൂറ്റാണ്ടുകളായി പങ്കുവെക്കുന്ന ആത്മീയ സേവന ശുശ്രൂഷകള്‍ അഭംഗുരം തുടരുവാന്‍ ഊര്‍ജ്ജസ്വല നേതൃത്വം നല്‍കുവാനും പ്രതികൂല സാഹചര്യങ്ങളേയും പ്രതിസന്ധികളെയും അതിജീവിച്ച് പുതുജീവന്‍ പകര്‍ന്ന് സഭാമക്കളെ ആത്മീയ തീക്ഷ്ണതയില്‍ മുന്നോട്ടുനയിക്കുവാനും മാര്‍ റാഫേല്‍ തട്ടിലിന് സാധിക്കട്ടെ.
വിശ്വാസിസമൂഹത്തില്‍ ഏറെ പ്രതീക്ഷകളേകി ഒരുമയോടും സ്വരുമയോടുംകൂടി ഒറ്റക്കെട്ടായി പ്രവര്‍ത്തനനിരതമാകുന്ന സഭാസിനഡിന്റെ ഐക്യവും കൂട്ടായ്മയും സഭയില്‍ കൂടുതല്‍ നന്മകള്‍ വര്‍ഷിക്കട്ടെയെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

 

Leave a Reply

Your email address will not be published. Required fields are marked *