സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ ഒഴിവ്

Spread the love

സൗത്ത് സോൺ ഇന്റർയൂണിവേഴ്സിറ്റി കലോത്സവത്തിൽ സംസ്കൃത സർവ്വകലാശാല ഓവറോൾ സെക്കന്റ് റണ്ണേഴ്സ് അപ്പ്.

വിശാഖപട്ടണത്ത് നടന്ന 37-മത് സൗത്ത് സോൺ ഇന്റർയൂണിവേഴ്സിറ്റി കലോത്സവത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഓവറോൾ സെക്കന്റ് റണ്ണേഴ്സ് അപ്പ് നേടി. സാംസ്കാരിക ഘോഷയാത്ര (ഒന്നാം സ്ഥാനം), ട്രൈബൽ /ഫോക്ക് ഡാൻസ് (ഒന്നാം സ്ഥാനം), കൊളാഷ് (ഒന്നാം സ്ഥാനം), കാർട്ടൂൺ ( ഒന്നാം സ്ഥാനം), ക്ലാസിക്കൽ വോക്കൽ സോളോ (രണ്ടാം സ്ഥാനം), ക്ലാസിക്കൽ ഇൻസ്ട്രമെന്റ് നോൺ പെർക്യൂഷൻ (രണ്ടാം സ്ഥാനം), മൈം(രണ്ടാം സ്ഥാനം), ക്ലേ മോഡലിംഗ് (രണ്ടാം സ്ഥാനം), മിമിക്രി (മൂന്നാം സ്ഥാനം), ഫൈൻ ആർട്സ് ഇവന്റ് ഓവറോൾ ഇൻസ്റ്റലേഷൻ (മൂന്നാം സ്ഥാനം)ഏകാംഗ നാടകം (നാലാം സ്ഥാനം), പോസ്റ്റർ നിർമ്മാണം (നാലാം സ്ഥാനം), രംഗോളി (അഞ്ചാം സ്ഥാനം), സ്പോട്ട് ഫോട്ടോഗ്രാഫി (അഞ്ചാം സ്ഥാനം) എന്നീ ഇനങ്ങളിലാണ് സർവ്വകലാശാല വിദ്യാർത്ഥികൾ സമ്മാനിതരായത്. വിജയികളെ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അനുമോദിച്ചു.

ഫോട്ടോ അടിക്കുറിപ്പ്ഃ വിശാഖപട്ടണത്ത് നടന്ന 37-മത് സൗത്ത് സോൺ ഇന്റർയൂണിവേഴ്സിറ്റി കലോത്സവത്തിൽ ഓവറോൾ സെക്കന്റ് റണ്ണേഴ്സ് അപ്പ് നേടിയ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ടീം ട്രോഫികളുമായി.

2) സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സോഫ്റ്റ്‍വെയറിന്റെ ഡെവലപ്മെന്റും മെയിന്റനൻസും വിഭാഗത്തിലേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സർവ്വകലാശാലയ്ക്ക് വേണ്ടി നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ കാക്കനാട് ഓഫീസിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വർഷമായിരിക്കും. കമ്പ്യുട്ടർ സയൻസിൽ ബി. എസ്‍സി./ ബി സി എ/എം. സി. എ./ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബി. ടെക്. അല്ലെങ്കിൽ എം. ടെക്. എന്നീ യോഗ്യതകളിലേതെങ്കിലും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പി. എച്ച്. പി. ആപ്ലിക്കേഷനിലും ഡാറ്റാബേസിലും കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000/- താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജനുവരി 17 ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിൽ നടത്തുന്ന വാക് – ഇൻ – ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075


Thanking You

 

Author

Leave a Reply

Your email address will not be published. Required fields are marked *