അട്ടപ്പാടിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Spread the love

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നടന്ന പട്ടയമേളയോടനുബന്ധിച്ച് മെഡികെയര്‍സ് ചാരിറ്റബിള്‍ സൊസൈറ്റി പാലക്കാടും ഐ.ടി.ഡി.പി അട്ടപ്പാടിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
രോഗനിര്‍ണായത്തിനായി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെയും ക്ലിനിക്കല്‍ ലാബിന്റെയും സേവനം ഉപയോഗപ്പെടുത്തി. അഗളി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ 200ല്‍ അധികം രോഗികള്‍ പങ്കെടുത്തു. ആസ്പിറേഷണല്‍ ബ്ലോക്ക് അട്ടപ്പാടി പരിധിയില്‍ മൂന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ കൂടി സംഘടിപ്പിക്കുമെന്ന് അസിസ്റ്റന്റ് കളക്ടർ ഒ.വി ആല്‍ഫ്രഡ് അറിയിച്ചു. കൂടാതെ ആസ്പിരേഷനല്‍ ബ്ലോക്കായ കൊല്ലങ്കോടും മണ്ണാര്‍ക്കാട്, ചിറ്റൂര്‍, നെന്മാറ എന്നിവങ്ങളിലും ഈ മാതൃകയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *