കെപിസിസിയില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു

Spread the love

കെപിസിസി ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍ , ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍, ജി എസ് ബാബു, ജി സുബോധന്‍ ,മരിയാപുരം ശ്രീകുമാര്‍ , കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.
ശിവകുമാര്‍, ചെറിയാന്‍ ഫിലിപ്പ്, മുന്‍മന്ത്രി പന്തളം സുധാകരന്‍ , കെപിസിസി , ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തി.

വിവിധ ജില്ലകളില്‍ ഡിസിസികളുടെയും കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *