തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്

Spread the love

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് വാക്-ഇൻ ഇന്റർവ്യു നടത്തും. ജൂനിയർ റെസിഡന്റ് തസ്തികയിൽ അടുത്ത രണ്ടു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കാണ് അഭിമുഖം.

എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയുള്ളവർക്കു പങ്കെടുക്കാം. പ്രതിമാസ വേതനം 45000 രൂപ. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം ഫെബ്രുവരി രണ്ടിനു രാവിലെ 10 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *