കെപിസിസിയില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

Spread the love

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 76-ാം മത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഗാന്ധി സ്മൃതി പ്രാര്‍ത്ഥന നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ എ.കെ ആന്റണി, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍,ജിഎസ് ബാബു,കെ.ജയന്ത്,ജി.സുബോധന്‍,കെ.പി.ശ്രീകുമാര്‍,മരിയാപുരം ശ്രീകുമാര്‍,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ എം.ലിജു,വി.എസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്,കെപിസിസി അംഗങ്ങളായ ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്,കെ.മോഹന്‍കുമാര്‍, മുന്‍മന്ത്രി പന്തളം സുധാകരന്‍, ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എസ്.ചന്ദ്രശേഖരന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ തുടങ്ങിവരും കെപിസിസി,ഡിസിസി ഭാരവാഹികളും പങ്കെടുത്തു. വിവിധ ജില്ലകളില്‍ ഡിസിസികളുടെയും കോണ്‍ഗ്രസ് ബ്ലോക്ക് – മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിലും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *