റിജില്‍ മാക്കുറ്റി ചുമതലയേറ്റു

Spread the love

അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി റിജില്‍ മാക്കുറ്റി ചുമതലയേറ്റെടുത്തു. സ്ഥാനം ഒഴിഞ്ഞ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സവിന്‍ സത്യന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍,കെ.ജയന്ത്.ജി.സുബോധന്‍,എംഎം നസീര്‍,പിഎം നിയാസ്, എഐസിസി സെക്രട്ടറിമാരായ പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍,എംഎല്‍എമാരായ എപി അനില്‍കുമാര്‍,സണ്ണിജോസഫ്,മാത്യു കുഴല്‍നാടന്‍, അന്‍വര്‍സാദത്ത്, സജീവ് ജോസഫ്, അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ ജനറല്‍സെക്രട്ടറി അനില്‍ബോസ്, ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍മാങ്കൂട്ടത്തില്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു. അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്‍.എസ് നുസൂര്‍ സ്വാഗതം പറഞ്ഞു.

photo caption
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻറ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി റിജിൽ മാക്കുറ്റി ചുമതലയേൽക്കുന്ന യോഗം കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.മുൻ അധ്യക്ഷൻ സവിൻ സത്യൻ, അനിൽ ബോസ്, രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, റ്റി.യു.രാധാകൃഷ്ണൻ എന്നിവർ സമീപം.

Author

Leave a Reply

Your email address will not be published. Required fields are marked *