പ്രഭാഷണം നടത്തി

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഫിലോസഫി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ രണ്ട് പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. “മാർട്ടിൻ ഹൈഡഗറും ഉണ്മയെന്ന ചോദ്യവും: ഒരു താത്ത്വികവിശകലനം’ എന്ന വിഷയത്തെക്കുറിച്ച് പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്ന ഡോ.സെബാസ്റ്റ്യൻ വെലശ്ശേരി പ്രഭാഷണം നടത്തി. ഉണ്മയുടെ അർത്ഥത്തെക്കുറിച്ചുള്ള ഹൈഡഗറുടെ വിചിന്തനങ്ങൾക്ക് ശാങ്കരദർശനത്തോടൊപ്പം തന്നെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഒഴിവാക്കലിന്റെ ആധിപത്യങ്ങൾ: വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള വിവരണങ്ങൾ” എന്ന വിഷയത്തിൽ ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. സജി വർഗീസ് പ്രഭാഷണം നടത്തി. ഫിലോസഫി വിഭാഗം മേധാവി പ്രൊഫ. ശ്രീകല എം. നായർ അദ്ധ്യക്ഷയായിരുന്നു. ഡോ. എബി കോശി, ഡോ. ഫൈസൽ എൻ. എം, പി.ജെ. സണ്ണി എന്നിവർ പ്രസംഗിച്ചു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *