തൃശൂർ : വിനോദസഞ്ചാര കേന്ദ്രമായ മലക്കപ്പാറയിൽ ആദ്യമായി എടിഎം സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ടിസിപിഎൽ ബെവറിജ് ആന്റ് ഫൂഡ് ലിമിറ്റഡുമായി സഹകരിച്ചാണ് എടിഎം സ്ഥാപിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. ബെന്നി പി തോമസ് ഉദ്ഘാടനം ചെയ്തു. ടിസിപിഎൽ ബിവറേജസ് ആന്റ് ഫുഡ് ലിമിറ്റഡ് ജനറൽ മാനേജർ പി ബി അച്ചയ്യ, എസ്ഐബി ഇരിങ്ങാലക്കുട റീജിയൺ ഹെഡ് റാണി സക്കറിയാസ്, ചാലക്കുടി ക്ലസ്റ്റര്‍ ഹെഡ് പയസ് പി ഇഗ്നേഷ്യസ് എന്നിവർ പങ്കെടുത്തു. സഞ്ചാരികൾക്കു പുറമെ പ്രദേശത്തെ തോട്ടം ജീവനക്കാർക്കും തൊഴിലാളികൾക്കും ഈ എടിഎം ഏറെ പ്രയോജനം ചെയ്യും. സമീപ പ്രദേശങ്ങളിലൊന്നും ഇതുവരെ എടിഎം സൗകര്യമല്ലാതിരുന്നതിനാൽ പ്രദേശവാസികൾക്ക് എടിഎം ഉപയോഗത്തിന് കിലോമീറ്ററുകളോളം ദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്നു.
Athulya K R