ഹെയ്സ്റ്റാക്ക് അനലിറ്റിക്സും നിംസ് മെഡിസിറ്റിയും സഹകരിച്ച് രാജ്യത്തെ ആദ്യ ജനിതകശാസ്ത്രാധിഷ്ഠിത പകര്‍ച്ചവ്യാധി പരിശോധനയ്ക്ക് ഒരുങ്ങുന്നു

Spread the love

തിരുവനന്തപുരം : ജനിതകശാസ്ത്രാധിഷ്ഠിത ഡയഗ്നോസ്റ്റിക്സിലെ മുന്‍നിരക്കാരായ ഹെയ്സ്റ്റാക്ക് അനലിറ്റിക്സും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയുമായി കൈകോര്‍ത്ത് ഇന്‍ഫെക്സ്എന്‍ ടെസ്റ്റ് അവതരിപ്പിക്കുന്നു. സാംക്രമിക രോഗനിര്‍ണ്ണയത്തിനുള്ള ലോകത്തിലെ പ്രഥമ ഓണ്‍-സൈറ്റ് ജീനോമിക്സ് ടെസ്റ്റാണ് ഇന്‍ഫെക്സ്എന്‍. രാജ്യത്തെ ആദ്യ ജനിതകശാസ്ത്രാധിഷ്ഠിത പകര്‍ച്ചവ്യാധി നിര്ണയത്തിനും പരിശോധനയ്ക്കുമാണ് ഇതോടെ അവസരം ഒരുങ്ങുന്നത്.

ജനിതകശാസ്ത്രാധിഷ്ഠിത ഡയഗ്‌നോസ്റ്റിക് സെന്റര്‍ സജ്ജീകരിച്ച് പ്രവര്‍ത്തികമാക്കുന്ന സാങ്കേതിക വിദ്യ
സാംക്രമിക രോഗ പ്രതിരോധത്തിനു ഏറെ ഫലപ്രദമാകും. ഏതെങ്കിലും ബാക്ടീരിയയോ ഫംഗസോ മൂലമുള്ള അണുബാധ കണ്ടെത്തുന്നതിനു ജനിതകശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് 24 മണിക്കൂറിനുള്ളില്‍ പ്രസക്തമായ ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് ജീനുകള്‍ കണ്ടെത്തുന്നതിലൂടെ. ഇന്‍ഫെക്സ്എന്‍ സാധ്യമാക്കുന്നത്. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ പരിശോധന റിപ്പോര്‍ട്ട് സഹായകമാകും.

നൂതന സംരംഭം സാംക്രമിക രോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ കൃത്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നു നിംസ് മെഡിസിറ്റി ജെനോമിക് മെഡിസിന്‍ മേധാവി ഡോ അനീഷ് നായര്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ സുപ്രധാന നാഴികക്കല്ലായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്യാധുനിക ജനിതക പരിശോധനയും പരിഹാര നിര്‍ദ്ദേശവും ഏറെ പ്രയോജനകരമാകുമെന്ന് ഹെയ്സ്റ്റാക്ക് അനലിറ്റിക്സ് മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ മഹുവ ദാസ് ഗുപ്ത കപൂര്‍ പറഞ്ഞു.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *