ഇന്ത്യയിൽ 30 കോടിയോളം രൂപയുടെ വ്യാജ എച്ച്പി ഇങ്ക് ടോണറുകളും കാർട്ട്റിഡ്‌ജുകളും പിടികൂടി

Spread the love

കൊച്ചി : ഇന്ത്യയിൽ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന വ്യാജ എച്ച്പി ഉൽപ്പന്നങ്ങൾ പിടികൂടി. 2022 നവംബർ മുതൽ 2023 ഒക്‌ടോബർ വരെ കാലയളവിൽ ഇവ പിടിച്ചെടുത്തതായി എച്ച്പിയുടെ ആന്റി കൗണ്ടർഫീറ്റിങ് ഫ്രോഡ് (എസിഎഫ്) റിപ്പോർട്ട് പുറത്തുവന്നു. വിപണിയിൽ നിന്ന് 4.4 ലക്ഷം അനധികൃത സാമഗ്രികളാണ് ലോ എൻഫോഴ്‌സ്‌മെന്റ് അധികൃതർ എച്ച്പിയുടെ എസിഎഫ് സംവിധാനത്തിന്റെ സഹായത്തോടെ പിടികൂടിയത്. നിരവധി വ്യാജ ടോണറുകളും കാർട്ട്റിഡ്‌ജുകളും ഇവയിൽ ഉൾപ്പെടുന്നു. മുംബൈയിലാണ് ഏറ്റവുമധികം അന്വേഷണവും നിയമ നടപടികളും നടന്നത്. ഇവിടെ നിന്ന് ഒരു ലക്ഷത്തിലേറെ അനധികൃത സാമഗ്രികൾ പിടികൂടി.

ഉപഭോക്താക്കളെ വ്യാജ ഉൽപ്പന്നങ്ങളിൽ നിന്ന് എസിഎഫ് സംവിധാനത്തിലൂടെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് എച്ച്‌പി ഇന്ത്യ പ്രിൻ്റിംഗ് സിസ്റ്റംസ് സീനിയർ ഡയറക്ടർ സുനീഷ് രാഘവൻ പറഞ്ഞു,

C.Prathibha

 

Author

Leave a Reply

Your email address will not be published. Required fields are marked *