ജില്ലാതല പട്ടയമേളകൾ ഇന്ന്; സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മുഖ്യമന്ത്രി നിർവഹിക്കും

Spread the love

ഭൂരഹിതരില്ലാത്ത നവകേരളം എന്ന ലക്ഷ്യം മുൻനിർത്തി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ജില്ലാ തല പട്ടയമേളയുടെ ഉദ്ഘാടനം ഇന്ന് (22 ഫെബ്രുവരി) വൈകുന്നേരം 3 ന് തൃശൂർ തേക്കിൻകാട് വിദ്യാർഥി കോർണറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. യോഗത്തിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ഡോ. ആർ.ബിന്ദു, മേയർ എം.കെ. വർഗീസ്, എംപിമാർ, എം.എൽ.എ മാർ , മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മറ്റു 13 ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ അതത് ജില്ലകളിലെ ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യും. ഇന്ന് നടക്കുന്ന പട്ടയമേളകളിലൂടെ 31,499 കുടുംബങ്ങൾ ഭൂമിയുടെ ഉടമകളാകും.

തിരുവനന്തപുരത്ത് ആര്യനാട് വി.കെ ആഡിറ്റോറിയം, കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ, ആലപ്പും എസ്.ഡി.വി സെന്റിനറി ഹാൾ, കോട്ടയം കെ.പി.എസ് മേനോൻ ഹാൾ, ഇടുക്കി പഞ്ചായത്ത് ടൗൺഹാൾ, ചെറുതോണി, എറണാകുളം ഏലൂർ മുനിസിപ്പൽ ഹാൾ, പാലക്കാട് മേഴ്‌സി കോളജ് ആഡിറ്റോറിയം, മലപ്പുറം മുൻസിപ്പൽ ടൗൺ ഹാൾ, കോഴിക്കോട് പി.കൃഷ്ണപിള്ള മെമ്മോറിയൽ ആഡിറ്റോറിയം കോവൂർ, വയനാട് സേക്രഡ് ഹാർട്ട് ചർച്ച് ജൂബിലി ഹാൾ കൽപ്പറ്റ, കണ്ണൂർ ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്, കാസർഗോഡ് മുൻസിപ്പൽ ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് ജില്ലാതല പട്ടയമേളകൾ നടക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *