മേഴ്‌സി ടൈറ്റസ് (66) ഡാളസിൽ നിര്യാതയായി

Spread the love

ഡാളസ് : ഉണ്ണൂണ്ണി ടൈറ്റസ്സിന്റെ ഭാര്യ മേഴ്‌സി ടൈറ്റസ് (66) ഡാലസിൽ ഇന്നലെ (ഫെബ്രുവരി 20) വൈകിട്ട് 4:05 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി. പി. എം) ചർച്ചിൽ നീണ്ട വര്ഷം അംഗമായിരുന്നു. പരേതരായ കോട്ടയം, പാമ്പാടി മലയമറ്റം എം. വി. വർഗീസിൻറെയും മറിയാമ്മ വര്ഗീസിന്റെയും മകളാണ് മേഴ്‌സി. ചർച് ഓഫ് ഗോഡ് മുൻ കേരള സ്റ്റേറ്റ് ഓവര്സീയർ പാസ്റ്റർ എം. വി. ചാക്കോയുടെ മൂത്ത സഹോദര പുത്രികൂടിയായ പരേത ഡാളസ് കൗണ്ടി ഹോസ്പിറ്റൽ ആയ പാർക്‌ലാൻഡിൽ നീണ്ട വര്ഷം നഴ്‌സായി ജോലി ചെയ്തിരുന്നു.

മക്കൾ: ബ്ലസൻ ടൈറ്റസ്, ബിജോയ് ടൈറ്റസ്. മരുമക്കൾ: ഷെൽബി ഐപ്പ്, റൂബി സാം
സഹോദങ്ങൾ: എം. വി. വർഗീസ് (കൊച്ചി), പാസ്റ്റർ ജെയിംസ് വർഗീസ് (പാമ്പാടി), സ്റ്റാൻലി വർഗീസ് (ഭോപ്പാൽ), അന്നമ്മ മാത്യു (ബംഗളുരു)

ഈ വരുന്ന വെള്ളിയാഴ്ച (ഫെബ്രുവരി 23) വൈകിട്ട് 6:00 PM – 9:00 PM ന് ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർത്ഥനയും പൊതു ദർശനവും ഉണ്ടായിരിക്കുന്നതാണ്. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).

ശനിയാഴ്ച്ച ഫെബ്രുവരി 24 ന് രാവിലെ 9:30 മുതൽ ഉച്ചക്ക് 12:00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് സംസ്കാര ശുശ്രൂഷയും പിന്നീട് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂനെറൽ ഹോം സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. Contact No. for more information: Titus 214-235-7364.

(വാർത്ത: പി. സി. മാത്യു)

Author

Leave a Reply

Your email address will not be published. Required fields are marked *