ജോണ്‍ പാട്ടപതി ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍

Spread the love

ലോക പ്രശസ്ത ഫൈവ് സ്റ്റാര്‍ ഹോട്ടലായ പുന്റാകാനായില്‍ വച്ച് നടത്തുന്നതാണ്.

കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പ്രസ്തുത കണ്‍വന്‍ഷന്റെ നാഷണല്‍ വൈസ് ചെയര്‍മാനായി ഷിക്കാഗോയില്‍ നിന്നും ജോണ്‍ പാട്ടപതിയെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, ഫോമ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് സാമുവേല്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ജോണ്‍ പാട്ടപതി 2018- 20 കാലഘട്ടത്തില്‍ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ആയിരുന്നപ്പോള്‍ ഏറ്റവും നല്ല പ്രവര്‍ത്തനത്തിനുള്ള സെന്‍ട്രല്‍ റീജിയനുള്ള അവാര്‍ഡ് അന്നത്തെ ഫോമ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജില്‍ നിന്നും കരസ്ഥമാക്കുകയുണ്ടായി. മാത്രമല്ല ജോണ്‍ പാട്ടപതി നാഷണല്‍ കമ്മിറ്റിയംഗം, സെന്‍ട്രല്‍ റീജിയന്‍ ട്രഷറര്‍, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, കെ.സി.എസ് വൈസ് പ്രസിഡന്റ്, സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചിന്റെ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതാണ്.

വളരെ ചുറുചുറുക്കോടെ ഒരു കാര്യം ഏറ്റെടുത്താല്‍ വളരെ ആത്മാര്‍ത്ഥമായും, കാര്യപ്രാപ്തിയോടുംകൂടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജോണ്‍ പാട്ടപതി ഫോമ നാഷണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംയുക്തമായി വെളിപ്പെടുത്തി. അദ്ദേഹത്തിന് വേണ്ട എല്ലാവിധ സഹകരണവും നല്‍കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം

 

Author

Leave a Reply

Your email address will not be published. Required fields are marked *