ലോകായുക്ത നിയമ ഭേദഗതി ബിൽ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ടപതിയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല ഇന്ന് (വ്യാഴം) തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്.

തിരു : ലോകായുക്ത നിയമ ഭേദഗതി ബിൽ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ടപതിയുടെ തീരുമാനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടുകൂടി ലോകായുക്ത നിയമംതന്നെ അക്ഷരാർത്ഥത്തിൽ ഇല്ലാതായിരിക്കുകയാണ് . ലോക്പാൽ നിയമം വരുന്നതിനു മുൻപാണ് കേരള ലോകായുക്ത നിയമം നിലവിൽ വന്നത്. അതുകൊണ്ട് സംസ്ഥാനങ്ങൾ ഇതുപോലെ സമാനമായ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിൽ അതിനെ മറികടക്കാൻ ഇല്ല എന്ന് ലോക്പാൽ നിയമത്തിൽത്തന്നെ പറയുന്നുണ്ട്. നിങ്ങൾ കർണാടക ലോകായുക്തനിയമം എടുത്തുനോക്കിയാൽ സമാനമായ നിരവധി പ്രൊവിഷനുകൾ അവിടെ കാണാൻ കഴിയും. അതുകൊണ്ട് സെക്‌ഷൻ 14 ൽ വരുത്തിയിരിക്കുന്ന ഈ ഭേദഗതി നമ്മുടെ സംസ്ഥാനത്തെ അഴിമതിനിരോധന നിയമത്തെ കശാപ്പു ചെയ്യുന്ന ഒന്നായിട്ട് മാത്രമേ കാണാൻ കഴിയൂ. തന്നെയുമല്ല ഒരു ജുഡീഷ്യൽ ഓർഡർ

ഡെലിഗേറ്റ് ചെയ്യാൻവേണ്ടി എക്സിക്യൂട്ടീവിന് അപ്പലേറ്റ് അതോറിറ്റി നൽകുന്നതിന് ഭരണഘടനാവിരുദ്ധമാണ്. ലോകായുക്ത ഒരു ക്വാസി ജുഡീഷ്യൽ ബോഡിയാണ്. ലോകായുക്ത തീരുമാനമെടുത്തു കഴിഞ്ഞാൽ അതിന്റെ അപ്പീൽ ഒന്നുകിൽ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ വേണം പോകാൻ. ഇവിടെ സംഭവിച്ചിരിക്കുന്നത് അപ്പലേറ്റ് അതോറിറ്റി ആയ മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കുമേലുള്ള അപ്പലേറ്റ് അതോറിറ്റി

നിയമസഭയുമായി മാറുന്നത് ഭരണഘടനാ വിരുദ്ധമാണ്. സംഭവമൂർത്തി കേസ് മുതൽ മദ്രാസ് ബാർ അസോസിയേഷൻ കേസ് വരെയുള്ള അഞ്ചു കേസുകളിൽ ഭരണഘടനാബഞ്ചിന്റെ വിധിയുണ്ട്. അഞ്ച് കേസുകളിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി കോടതിയുടെ ഓർഡർ ഡെലിഗേറ്റ് ചെയ്യാൻ വേണ്ടി എക്സിക്യൂട്ടീവിന് അധികാരം നൽകാൻ പാടില്ല എന്ന് തന്നെയാണ്. അങ്ങനെ വരുമ്പോൾ രാഷ്ട്രപതി ഇതിന് അംഗീകാരം കൊടുത്തത് നിലനിൽക്കില്ല കോടതിയിൽ പോയാൽ . കോടതിയുടെ മുൻപാകെ വന്നു കഴിഞ്ഞാൽ അഞ്ച് പേർ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലിന് രാഷ്ട്രപതി കൊടുത്ത ഈ അംഗീകാരം നിലനിൽക്കില്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. അത് ഭരണഘടനാബെഞ്ചിന്റെ വിധികൾ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട് അങ്ങനെയാണെങ്കിൽ കോടതി വേണ്ടല്ലോ. കോടതി എടുക്കുന്ന തീരുമാനങ്ങളും ഉത്തരവുകളും ജഡ്ജ്മെന്റുകളും എക്സിക്യൂട്ടീവിന് ചോദ്യം ചെയ്യാം എന്ന് വന്നു കഴിഞ്ഞാൽ പിന്നീട് രാജ്യത്ത് ജുഡീഷ്യറി തന്നെ ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. അതുകൊണ്ട് ഈ ലോകായുക്ത ഭേദഗതി ബില്ലിന് അനുവാദം കൊടുത്തത് നിയമവിരുദ്ധമാണ്. അതിനെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. അങ്ങനെ ഇതിനെ കോടതിയിൽ ചോദ്യം ചെയ്തു കഴിഞ്ഞാൽ ഈ ഭേദഗതി നിയമം

നിലനിൽക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്. ഇവിടെ ഈ നിയമം കൊണ്ടുവന്നത് മുഖ്യമന്ത്രിയെയും കോവിഡ് കാലത്തെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ആരോഗ്യമന്ത്രി ഷൈലജയെയും ഒക്കെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ജനതാൽപര്യങ്ങൾക്ക് വേണ്ടിയിട്ടുള്ളതല്ല. ഈ നിയമം ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നിയമമാണിത്. അതുകൊണ്ട് ഇതിനെ പല്ലും നഖവും ഉപയോഗിച്ച് ഞങ്ങൾ എതിർക്കും, നിയമപരമായ മാർഗങ്ങൾ തേടും ഇത് ഒരു കാരണവശാലും അഴിമതി നിരോധനം കണക്കാക്കി കൊണ്ടുള്ള ഭേദഗതി അല്ല . അഴിമതി യഥേഷ്ടം

നടത്താനുള്ള ലൈസൻസ് ആണ് . അതുകൊണ്ടാണ് ബിൽ ഗവർണർ ഒപ്പിടരുത് എന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഗവർണർ അത് രാഷ്ട്രപതിക്ക് അയക്കുന്നത്. രാഷ്ട്രപതി ഇതിന് അനുവാദം നൽകിയെങ്കിലും കോടതിയുടെ മുന്നിൽ വന്നാൽ ഒരു കാരണവശാലും നിലനിൽക്കില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അതുകൊണ്ട് നാട്ടിൽ നടക്കുന്ന ഗുരുതരമായ അഴിമതികൾ തടയാനുള്ള അവസാനത്തെ മാർഗമാണ് ഇതോടുകൂടി അടഞ്ഞിരിക്കുന്നത്. സെക്ഷൻ 14 അനുസരിച്ച് ഒരു മന്ത്രി കുറ്റക്കാരൻ ആണെന്ന് വിധിച്ചാൽ രാജിവെക്കണം എന്നുള്ള പ്രൊവിഷൻ ഇല്ലാതാക്കുക വഴി സംസ്ഥാനത്ത് ഏത് കൊള്ളയും

ഏത് അഴിമതിയും ആർക്കും നടത്താനുള്ള പരസ്യമായ ലൈസൻസിന് വിട്ടിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പോരാട്ടം നടത്തേണ്ടതായിട്ടുണ്ട്. ഭാവി നടപടികൾ ആലോചിച്ചു തീരുമാനിക്കും.

ഇരുപതിൽ ഇരുപതും ജയിക്കുന്ന സാഹചര്യം രമേശ് ചെന്നിത്തല.

കെപിസിസി പ്രസിഡൻ്റ് മത്സരിക്കുന്ന കാര്യം സ്ക്രീനിങ് കമ്മറ്റി കഴിയുമ്പോൾ അതിൻ്റെ കാര്യങ്ങളൊക്കെ കൂടുതൽ വ്യക്തമാകും കെപിസിസി പ്രസിഡന്റും ഞങ്ങളോടു നേരത്തെ പറഞ്ഞതാണ് ഞാൻ മത്സരിക്കാൻ ഇല്ല എന്നാണ് മത്സരിക്കാൻ അദ്ദേഹത്തിന് താല്പര്യം ഇല്ല രണ്ട് പദവികൾ കൂടി ഒരുമിച്ച് വഹിക്കാൻ അദ്ദേഹത്തിന് താല്പര്യം ഇല്ല സമയമില്ല എന്ന് അദ്ദേഹം പറഞ്ഞതാണ് സ്ക്രീനിങ് കമ്മിറ്റി കൂടി കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും തുടർന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തു വരും.

പാർട്ടിയുടെ ഇലക്ഷൻ കമ്മിറ്റിയാണ് എല്ലാ കാര്യങ്ങളുടെ അന്തിമ തീരുമാനം എടുക്കുന്നത് ഏതായാലും ശരി കേരളത്തിൽ യുഡിഎഫിന് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത് ഈ അഴിമതി ഗവൺമെൻറ് എതിരായി ജനങ്ങൾ ഒറ്റക്കെട്ടായി ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനാധിപത്യം മതേതരത്വ വിശ്വാസികളും യുഡിഎഫിന് അനുകൂലമായ വോട്ട് ചെയ്യുകയുള്ളൂ വളരെ നല്ല അന്തരീക്ഷമാണ് അതുകൊണ്ട് 20 ൽ 20 സീറ്റും ജയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

 

 

 

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *