ലഹരി ഉപയോഗം: തിരുവനന്തപുരത്ത് ശിൽപ്പശാല സംഘടിപ്പിച്ചു

Spread the love

ലഹരി ഉപയോഗ വ്യാപനവും കുട്ടികളുടെ പുനരധിവാസവും എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല കർത്തവ്യവാഹകരുടെ ശിൽപ്പശാല ചീഫ് സെക്രട്ടറി ഡോ. വി വേണു ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൊതു സമൂഹത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അതിനായി ഏകോപിത പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.സമയബന്ധിതമായി പൂർത്തീകരിക്കേണ്ട അതിസങ്കീർണമായ വിഷയമാണ്

ലഹരിക്കെതിരായ പ്രതിരോധവും പുനരധിവാസവും. ഇതിനായി സർക്കാർ തലത്തിൽ പോലീസ്, എക്‌സൈസ് വകുപ്പുകളടക്കമുള്ളവരുടെ ഏകോപനം ശക്തമാക്കും. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ സുപ്രധാന അജണ്ടയാണ് ലഹരിക്കെതിരായി നടത്തുന്ന പ്രവർത്തനങ്ങളെന്നും സംസ്ഥാന സർക്കാരിന്റെ സുപ്രധാന പരിഗണന വിഷയമാണിതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.കർമമണ്ഡലത്തിന് പുറത്ത് ലഹരി വിമോചന കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, കൗൺസലിംഗ് എന്നിവ അടക്കം നടത്തുന്ന സർക്കാരിതര സംഘടനകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. രണ്ടോ മൂന്നോവർഷം മുൻപുള്ള വെല്ലുവിളിയല്ല നമ്മൾ ലഹരിയുടെ കാര്യത്തിൽ ഇന്ന് നേരിടുന്നത്. സിന്തറ്റിക് ലഹരിയെ സംബന്ധിച്ചടുത്തോളം കെമിക്കൽ സ്ട്രക്ച്ചർ അനുദിനം മാറുന്നു. അതിനനുസരിച്ച് തലച്ചോറിലുണ്ടാകുന്ന ആഘാതം വ്യത്യസ്തമാകുന്നു. ഇതിനനുസരിച്ച് ചികിൽസയടക്കം നിർദേശിക്കുക എന്നത് പുതിയ കാലത്തെ വെല്ലുവിളിയാണ്. ലഹരി മുക്ത കേരളത്തിന് സർക്കാരുമായി സഹകരിക്കുന്നതിന് ഡോൺ ബോസ്‌കോ പോലെയുള്ള എൻ ജി ഒ കളെ സ്വാഗതം ചെയ്യുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു. ബാലാവകാശ നിയമങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് നൽകി ചീഫ് സെക്രട്ടറി നിർവഹിച്ചു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോൺ ബോസ്‌കോ ബ്രഡ്സ് ഡ്രീം പ്രൊജക്റ്റ്, സ്റ്റേറ്റ് ഡയറക്ടർ, റവ. ഫാ. ഫിലിപ്പ് പരക്കാട്ട്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ, തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, ബ്രഡ്സ് ബാംഗ്ലൂർ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോർജ് പി. എസ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ജലജമോൾ. റ്റി.സി എന്നിവർ പങ്കെടുത്തു.മദ്യ മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം, കുട്ടികളിലെ ലഹരി ഉപയോഗം, ലഹരിക്കടിമപ്പെട്ടുപോകുന്ന കുട്ടികളുടെ പുനരധിവാസം എന്നിവ സംബന്ധിച്ച് പരിപാടി ചർച്ച ചെയ്തു. വിവിധ സർക്കാർ വകുപ്പുകളിലും, സർക്കാരിതര സംഘടനകളിലും, കുട്ടികളിലെ മയക്കുമരുന്നിന്റെയും ലഹരിയുടെയും ദുരുപയോഗവും ആസക്തിയും തടയുന്നതിന് വേണ്ടി പ്രവർത്തിച്ചുവരുന്ന കർത്തവ്യവാഹകർ ശില്പശാലയിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *