സഹകരണ വികസന ക്ഷേമ ബോർഡ് 2.14 കോടി ധനസഹായം നൽകും

Spread the love

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ വിവിധ സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവയിൽ നിന്ന് വായ്പ എടുത്ത ശേഷം മരണമടയുകയോ മാരക രോഗം ബാധിക്കുകയോ ചെയ്തവർ/ ആശ്രിതർ നൽകിയ അപേക്ഷകളിൽ അർഹരായവർക്ക് ധനസഹായം നൽകും.

സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ പദ്ധതിയിൽ 311 അപേക്ഷകർക്ക് 2,14,66,550 രൂപയാണ് നൽകുന്നത്. ഇതിന്റെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ 5 ന് രാവിലെ 10.30 ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *