സി. എം. ഒ പോർട്ടൽ നവീകരിച്ച ലാൻഡിംഗ് പേജ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Spread the love

സി. എം. ഒ പോർട്ടലിന്റെ നവീകരിച്ച ലാൻഡിംഗ് പേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മലയാളത്തിനൊപ്പം ഇംഗ്ളീഷ് പതിപ്പും പുതിയ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി സമർപ്പിച്ചവർക്ക് പരാതിയുടെ തത്സ്ഥിതി അറിയാനും പരാതി നിലവിലുള്ള ഓഫീസിലെ ചാർജ് ഓഫീസറുടെ വിവരങ്ങൾ അറിയാനും കഴിയും. ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായത്തിന് ലഭിച്ച അപേക്ഷകളുടെ വിവരങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഭിക്കുന്ന പരാതികളെ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. ധനസഹായത്തിന് ലഭിക്കുന്ന അപേക്ഷകളിൽ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങളും ലഭിക്കും. ഓൺലൈനായി പരാതി സമർപ്പിക്കുന്നവരെ സഹായിക്കുന്നതിന് ഓൺലൈൻ ട്യൂട്ടോറിയൽ, പരാതി പരിഹാര സംവിധാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളും സർക്കുലറുകളും ലഭിച്ച പരാതികളുടെയും തീർപ്പാക്കിയവയുടെയും സ്ഥിതിവിവര കണക്കും പോർട്ടലിൽ ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *