കൊച്ചി: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്നതിനുമായി വെബ്‌സൈറ്റില്‍ ജനറേറ്റീവ് എഐ സംവിധാനം അവതരിപ്പിച്ച് ഫെഡറല്‍ ബാങ്ക്. ഈ സംവിധാനം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കെന്ന നേട്ടവും ഫെഡറൽ ബാങ്ക് സ്വന്തമാക്കി. ഗൂഗ്ള്‍ ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമിലാണ് പുതിയ സെര്‍ച്ച് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കൃത്യമായ റിസല്‍ട്ട് ലഭിക്കുന്നു എന്നതു കൂടാതെ വോയ്‌സ് സെര്‍ച്ച്, ടെക്സ്റ്റ്-റ്റു-സ്പീച്ച് തുടങ്ങിയ സൗകര്യങ്ങളുമുള്ളതിനാല്‍ ആര്‍ക്കും വളരെ ലളിതമായി പുതിയ സംവിധാനം ഉപയോഗിക്കാം.
ഇടപാടുകാരുമായുള്ള ആശയവിനിമയം, ബാങ്കിന്റെ പരസ്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഫെഡറല്‍ ബാങ്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.
“വളർന്നുവരുന്ന ബിസിനസ്സും കാര്യക്ഷമതയും പുതിയ സാങ്കേതിക വിദ്യകളെ മനസ്സിലാക്കാനും ഉപയോഗിക്കാനും അവ നടപ്പിലാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കാനും ആവശ്യപ്പെടുന്നു. ഗൂഗ്ള്‍ ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള സെര്‍ച്ച് സേവനം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ ആദ്യ ബാങ്കായതിനൊപ്പം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നൂതനമായ
ആശയങ്ങൾ നടപ്പിലാക്കാനും ബാങ്ക് പരിശ്രമിക്കുന്നതാണ്”, ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.
Bharath Sujit