‘ലോക ഗ്ലോകോമ വാരാചരണത്തിന് തുടക്കമായി

Spread the love

ഒന്നിക്കാം ഗ്ലോകോമ രഹിത ലോകത്തിനായി എന്ന സന്ദേശം നൽകി മാർച്ച്‌ 16 വരെ ലോകമെമ്പാടും ആചരിക്കുന്ന
ഗ്ലോകോമ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ദൃഷ്ടി പദ്ധതിയുടെ ഭാഗമായി രാമവർമ്മ ജില്ല ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിക്കുന്ന വാരാചരണ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എസ്. പ്രിൻസ് നിർവഹിച്ചു. കേരളത്തിൽ തന്നെ ഏറ്റവും മികച്ച ആയുർവേദ നേത്ര ചികിത്സ നടക്കുന്നത് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലാണ് എന്നത് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഭാരതീയചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ. എ. സോണിയ അധ്യക്ഷത വഹിച്ചു. ഡോ. പി. കെ. നേത്രദാസ്, ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ഡോ. മേരി സെബാസ്റ്റ്യൻ, ഡോ. കെ. എം. ഷിനി, ഡോ. സുമിത പ്രകാശ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്ലോകോമ നിർണയ പരിശോധന ക്യാമ്പ്, ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും നടന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *