തിരഞ്ഞെടുപ്പ്: വോട്ടിംഗ്‌യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി-ജില്ലാ കലക്ടര്‍

Spread the love

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുടെ (ഇ വി എം) കമ്മീഷനിംഗ് ജില്ലയില്‍ തുടങ്ങിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ വി എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ചെയ്യുന്നതാണ് പ്രക്രിയ. ഓരോ നിയമസഭാമണ്ഡലങ്ങളിലും വോട്ടിംഗ്‌യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളില്‍ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ്. വിവിധ രാഷ്ട്രീയകക്ഷിപ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്പോളിങും നടത്തുന്നു.
ചവറ, ചടയമംഗലം, കരുനാഗപ്പള്ളി, കുണ്ടറ, കൊട്ടാരക്കര നിയോജകണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ്‌യന്ത്രങ്ങളുടെ കമ്മീഷനിംഗ് കഴിഞ്ഞദിവസം തുടങ്ങി. കുന്നത്തൂര്‍, ഇരവിപുരം, ചാത്തന്നൂര്‍, പത്തനാപുരം, കൊല്ലം, പുനലൂര്‍ മണ്ഡലങ്ങളിലേക്കുള്ളവയുടെ കമ്മീഷനിംഗ് ഇന്ന് (ഏപ്രില്‍ മൂന്ന്) നടക്കുമെന്നും അറിയിച്ചു.
വിവിധ മണ്ഡലങ്ങളിലെ സ്‌ട്രോംഗ്‌റൂമുകളുടെപട്ടിക ചുവടെ: കരുനാഗപ്പള്ളി- ലോഡ്‌സ് പബ്ലിക് സ്‌കൂള്‍, ചവറ- ശ്രീവിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി, കുന്നത്തൂര്‍- ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ്, കൊട്ടാരക്കര- സര്‍ക്കാര്‍ എച്ച് എസ് എസ് കൊട്ടാരക്കര, പത്തനാപുരം- സെന്റ് സ്റ്റീഫന്‍സ് എച്ച് എസ് എസ് പത്തനാപുരം, പുനലൂര്‍- സര്‍ക്കാര്‍ എച്ച് എസ് എസ് പുനലൂര്‍, ചടയമംഗലം- കൊട്ടാരക്കര സര്‍ക്കാര്‍ എച്ച് എസ് എസ്, കുണ്ടറ- ക്രിസ്തുരാജ് എച്ച് എസ് എസ് കൊല്ലം, കൊല്ലം- ക്രിസ്തുരാജ് എച്ച് എസ് എസ് കൊല്ലം, ഇരവിപുരം- സെന്റ് അലോഷ്യസ് എച്ച് എസ് എസ് കൊല്ലം, ചാത്തന്നൂര്‍- സെന്റ് അലോഷ്യസ് എച്ച് എസ് എസ് കൊല്ലം.

Leave a Reply

Your email address will not be published. Required fields are marked *