കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തി

Spread the love

പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ ‘അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ’ എന്ന് പുനര്‍ നാമകരണം ചെയ്തും താലൂക്ക് ആസ്ഥാന ആശുപത്രിയായി പദവി ഉയര്‍ത്തിയും ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മാനദണ്ഡ പ്രകാരം അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ നിലവില്‍ താലൂക്ക് ആശുപത്രി ഇല്ലാത്തതിനാലാണ് പദവി ഉയര്‍ത്തുന്നത്. ഇതിലൂടെ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ കഴിയുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *