ലോക്സഭാ തെരഞ്ഞെടുപ്പ്: വയനാട്ടിൽ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ഫ്ളെയിങ്-സ്റ്റാറ്റിക് സര്‍വെയലന്‍സ്-ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഓരോ നിയമസഭാ മണ്ഡലത്തിലും നാലു വീതം ഫ്ളെയിങ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. കല്‍പ്പറ്റ മണ്ഡലത്തില്‍ ആറും മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ മൂന്ന് വീതം സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് മണ്ഡലങ്ങളിലും ഒന്ന് വീതം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ്-വീഡിയോ സര്‍വെയലന്‍സ്-വീഡിയോ വ്യൂയിങ് ടീമുകളാണ് പ്രവര്‍ത്തിക്കുന്നത്. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവ് നിരീക്ഷണം, വോട്ടര്‍മാര്‍ക്ക് പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ നല്‍കി സ്വാധീനിക്കല്‍ എന്നിവ കണ്ടെത്തി തടയുകയാണ് സ്‌ക്വാഡുകളുടെ ചുമതല.
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 12 ഫ്ളെയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി ഓരോ മണ്ഡലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടീമില്‍ പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, സായുധ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണുള്ളലത്. മാതൃകാ പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയോ പണം നല്‍കിയോ ഉപഹാരങ്ങള്‍, സൗജന്യ മദ്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് സ്വാധീനിക്കുന്നത് തടയുകയാണ് സ്‌ക്വാഡുകള്‍. തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍/ സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ പ്രചാരണ ചെലവുകളുമായി ബന്ധപ്പെട്ട പരാതികളും സ്‌ക്വാഡ് നിരീക്ഷിക്കും. വീഡിയോ സര്‍വെയ്ലന്‍സ് ടീമിന്റെ സഹായത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ റാലികള്‍, പൊതു യോഗങ്ങള്‍ മറ്റ് പ്രധാന ചെലവുകളുടെ വീഡിയോയും സംഘം നിരീക്ഷിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *