കാനഡയിലെ വിക്ടോറിയയില്‍ ഓശാന ഭക്തിനിര്‍ഭരമായി ആഘോഷിച്ചു – ഷിബു കിഴക്കേക്കുറ്റ്‌

Spread the love

ക്രൈസ്തവ വിശ്വാസികള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഓശാന ഞായര്‍ ആഘോഷിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചുള്ള വലിയ നോമ്പിലെ വിശുദ്ധവാരത്തിലേക്ക് ഓശാന ഞായറോടെ ക്രൈസ്തവര്‍ പ്രവേശിച്ചു.

വിക്ടോറിയയില്‍ സീറോമലബാര്‍ കുര്‍ബാന ആരംഭിച്ചത് ഇവിടെയുള്ള മലയാളികള്‍ക്ക് മാതൃഭാഷയില്‍ കുര്‍ബാനയര്‍പ്പിക്കാനുള്ള സൗകര്യമായി. നാട്ടിലെ അതേ ചടങ്ങുകളോടെയാണ് ഓശാന ഞായര്‍ ആഘോഷിച്ചത്. നിരവധി വിശ്വാസികള്‍ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പങ്കുകൊണ്ടു. റവ. ഫാ. ഷിജോ ഒറ്റപ്ലാക്കലാണ് കുര്‍ബാനയര്‍പ്പിച്ചത്.

ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

 

Author

Leave a Reply

Your email address will not be published. Required fields are marked *