പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്.
കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ചത് ജനാധിപത്യത്തിന്റെ വിജയം; ഹൈക്കോടതി വിധി യു.ഡി.എഫിനെ അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടി.
തിരുവനന്തപുരം : കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയം. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്‍ക്കെ എല്‍.ഡി.എഫും സി.പി.എമ്മും ശ്രമിച്ചത്.
ഏതുവിധേനയും കെ. ബാബുവിനെ അയോഗ്യനാക്കാന്‍ സി.പി.എം എല്ലാ അടവുകളും പയറ്റി. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താന്‍ പോലും ഹര്‍ജിക്കാര്‍ക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനില്‍ക്കുന്നുണ്ട്.
ജനകീയ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ. ബാബുവിനേയും യു.ഡി.എഫിനെയും ബോധപൂര്‍വം അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ്ഹൈക്കോടതിവിധി.