കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിലേക്കും ഇ.വി.എം കളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മിഷനിംഗ് ഏപ്രില്‍ 18ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഈ ഘട്ടത്തിലാണ് രേഖപെടുത്തുന്നത്. അതത് വിതരണകേന്ദ്രങ്ങളില്‍ എ.ആര്‍.ഓ മാരുടെ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍) മേല്‍നോട്ടത്തിലാണ് നടപടിക്രമം പൂര്‍ത്തിയാക്കുക.
വിതരണ കേന്ദ്രങ്ങള്‍ :
ചവറ -ഹയര്‍ സെക്കന്ററി സ്‌കൂള്‍ ,കരുനാഗപ്പള്ളി
പുനലൂര്‍ -സര്‍ക്കാര്‍ എച്ച്.എസ്.എസ് ,പുനലൂര്‍
ചടയമംഗലം-ബോയ്‌സ് ഹൈസ്‌കൂള്‍ ,കൊട്ടാരക്കര
കുണ്ടറ- സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ് , കൊല്ലം
കൊല്ലം- സെയിന്റ് അലോഷ്യസ് എച്ച്.എസ്.എസ് ,കൊല്ലം
ഇരവിപുരം-സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ് , കൊല്ലം
ചാത്തന്നൂര്‍-സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസ് ,കൊല്ലം