കെ ജി ജയന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം

Spread the love

കർണാടക സംഗീതരംഗത്തെ പ്രഗത്ഭനായ ശ്രേഷ്ഠ ഗായകനെയാണ് കെ ജി ജയന്റെ നിര്യാണത്തോടെ നമുക്ക് നഷ്ടമായത്. ജയവിജയ എന്ന് കേരളത്തിലും പുറത്തും പ്രശസ്തരായ ഗായക ദ്വന്ദത്തിൽ ഒരാൾ ആയിരുന്നു ഇപ്പോൾ വിട പറഞ്ഞ ജയൻ. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതിനും ഭക്തിഗാനങ്ങൾക്ക് കൂടുതൽ ജനസ്വീകാര്യത നൽകുന്നതിനും അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയേണ്ടതുണ്ട്.

ഭാവഗംഭീരമായ ശബ്ദം ആസ്വാദകരെ സംഗീതത്തിന്റെ അതുവരെ അറിയാത്ത തലങ്ങളിലേക്ക് ഉയർത്തി. അയ്യപ്പഭക്തിഗാനങ്ങൾക്ക് സവിശേഷമായ ജനപ്രിയത ഉണ്ടാക്കുന്നതിനും സംഗീതജ്ഞരായ ജയവിജയൻമാർ തങ്ങളുടെ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *