പ്രവാസി സമൂഹത്തോടുള്ള അവഗണനയ്ക്ക് എതിരെ പ്രതികരിക്കുക – ഒ.ഐ.സി.സി/ഇന്‍കാസ്

Spread the love

തിരുവനന്തപുരം : പ്രവാസി സമൂഹത്തിനോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി എല്ലാ പ്രവാസി കുടുംബങ്ങളും രംഗത്ത് വരണമെന്ന് ഒ.ഐ.സി.സി/ഇന്‍കാസ്.

കെ.പി.സി.സി ഓഫീസില്‍ ചേര്‍ന്ന പ്രചാരണ സമിതി യോഗത്തില്‍ ഒ.ഐ.സി.സി/ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥ പെരുമാള്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്, കെ.പി.സി.സി വാര്‍ റൂം കോ-ചെയര്‍മാന്‍ മണക്കാട് സുരേഷ്, ഗ്ലോബല്‍ പ്രസിഡന്റ് ജയിംസ് കൂടല്‍, ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ബിനു കുന്നന്താനം (ബഹ്റൈന്‍), യേശുശീലന്‍ (അബുദാബി), സജി ഔസേപ്പ്(ഒമാന്‍), റഫീഖ് മട്ടന്നൂര്‍ (ദുബായ്), ഗീവര്‍ഗീസ് പണിക്കര്‍(അജ്മാന്‍), നാസര്‍ ലൈസ് (റിയാദ്), സജീര്‍ പൂന്തുറ(റിയാദ്), ഇ.എം.ഷബീര്‍(മസ്‌കറ്റ്), അന്‍സാര്‍ കിളിമാനൂര്‍ (അലൈന്‍), ഷാജി ഷംസുദീന്‍ (യു.എ.ഇ), നൗഷാദ് അഴൂര്‍ (യു.എ.ഇ), പ്രദീപ് കോശി (ദുബായ്), ഷാജി പൊഴിയൂര്‍ (ബഹ്റൈന്‍) ഷൈനു മാത്യൂസ് (യു.കെ) എന്നിവര്‍ പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *