ഡീലർ ഫിനാൻസ് സേവനം; സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്‌ലന്റും തമ്മിൽ ധാരണ

Spread the love

കൊച്ചി : അശോക് ലെയ്‌ലന്റ് വാഹന ഡീലേഴ്സിന് ഇനിമുതൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ഡീലർ ഫിനാൻസ് സേവനങ്ങൾ ലഭ്യമാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ് എസ്, അശോക് ലെയ്‌ലന്റിന്റെ ട്രഷറി ഹെഡ് സി നീലകണ്ഠൻ എന്നിവർ ഒപ്പുവെച്ചു. വാഹന വിപണന രംഗത്ത് മുൻനിരയിലുള്ള അശോക് ലെയ്‌ലന്റുമായി കൈകോർക്കുന്നതിലൂടെ വൈവിധ്യമാർന്ന ഡീലർ ഫിനാൻസ് സേവനം വിപുലപ്പെടുത്താനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്.

“വാഹന വിപണന രംഗത്തെ കരുത്തരായ അശോക് ലെയ്‌ലന്റുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അശോക് ലെയ്‌ലന്റിന്റെ ഡീലേഴ്സിന് സൗകര്യപ്രദവും സമ്പൂർണ്ണവുമായ ഫിനാൻസിംഗ് ചോയിസുകൾ നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. വായ്പാ രംഗത്തെ ഈ പരസ്പര സഹകരണം ഇരു സ്ഥാപനങ്ങളുടെയും ബിസിനസ് വളർച്ചയ്ക്ക് സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”- സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ് എസ് അഭിപ്രായപ്പെട്ടു.

ഡീലർ വായ്പ ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അശോക് ലെയ്‌ലന്റ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ഗോപാൽ മഹാദേവൻ പറഞ്ഞു. ഞങ്ങളുടെ ഡീലേഴ്സിന് ഉചിതമായ ഇൻവെൻ്ററി ഫിനാൻസിംഗ് പരിഹാരങ്ങൾ നൽകാൻ ബാങ്കിന് കഴിയും. ഉപഭോക്താക്കൾക്ക് മികച്ച സേവനം പ്രദാനം ചെയ്യുന്നതിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെപ്പോലെ അശോക് ലെയ്‌ലന്റും പ്രതിജ്ഞാബദ്ധരാണ്. അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ട്രാൻസാക്ഷൻ ബാങ്കിങ് ഗ്രൂപ്പ് ഹെഡ് പ്രവീൺ ജോയ്, ചെന്നൈ റീജിയണൽ ഹെഡ് ബാല നാഗ ആഞ്ജനേയലു, കോർപ്പറേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെന്നൈ സോണൽ ഹെഡ് കാർത്തിക എസ്, അശോക് ലൈലന്റ് സെയിൽസ് ഫിനാൻസ് ഹെഡ് മധുസുദൻ ഡി എസ്, സ്ട്രാറ്റജി ഹെഡ് സാകേത് കുമാർ എന്നിവർ പങ്കെടുത്തു.

Photo Caption; അശോക് ലൈലന്റിന് ഡീലർ ഫിനാൻസ് സേവനം നൽകുന്നത് സംബന്ധിച്ച ധാരണാപത്രം സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ് എസ് അശോക് ലെയ്‌ലന്റിന്റെ ട്രഷറി ഹെഡ് സി നീലകണ്ഠന് കൈമാറുന്നു.

Bharath Sujit

Author

Leave a Reply

Your email address will not be published. Required fields are marked *