സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഐഒസി

Spread the love

തിരുവനന്തപുരം :  ഇന്ത്യയില്‍ സ്വതന്ത്രവും സുതാര്യവുമായ തിരെഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി)ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വോട്ടിംഗ് മെഷിനെ ദുരുപയോഗിച്ചും കൃത്രമം കാണിച്ചും തിരെഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടരുത്.

ഇന്ത്യന്‍ നാഷണല്‍ കൊണ്‌ഗ്രെസ്സിന്റെ ഔദ്യോഗിക അന്താരാഷ്ട്ര വിഭാഗമാണ് ഡോ സാം പിട്രോഡനേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ്. ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് ജനാധിപത്യത്തിനും തുല്യമനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ലോകമെങ്ങുംപ്രവര്‍ത്തിക്കുന്ന വിദേശ ഇന്ത്യക്കാരുടെ ലോകമെങ്ങുമുള്ള പ്രസ്ഥാനമാണന്നു കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സന്‍ പത്ര സമ്മേളനത്തില്‍ ആമുഖമായി പറഞ്ഞു.

ഇന്ത്യയില്‍ ഭരണഘടന സ്ഥാപനങ്ങളും ഭരണഘടനമൂല്യങ്ങളും മൗലിക അവകാശങ്ങളും സംരക്ഷിച്ചാലെ ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുയുള്ളൂയെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം അഭിപ്രായപെട്ടു.
മോഡി സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നില്ല.

വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും അവരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും മോഡി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നില്ലന്നു ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സിന്റെ ചുമതലയുള്ള എ ഐ സി സെക്രട്ടറി ആരതി കൃഷ്ണ പറഞ്ഞു.

ജനാധിപത്യത്തിനുവേണ്ടി യും ഇന്ത്യയിലെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും സംസാരിക്കുന്നവരുടെ ഒ ഐ സി കാര്‍ഡ് റദ്ദാക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഒ ഐ സി സെക്രട്ടറി വീരേന്ദ്ര വസിഷ്ട്ട് അഭിപ്രായപെട്ടു.

വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് പ്രവര്‍ത്തകര്‍ കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ നാഷണല്‍ കൊണ്‌ഗ്രെസ്സിന്റെയും ഇന്ത്യമുന്നണിയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തതിന്റെ ഭാഗമായണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടു കെ പി സി സി യില്‍ ഇന്ത്യന്‍ ഓവര്‍സീസ് കൊണ്‌ഗ്രെസ്സ് കോര്‍ഡിനേറ്ററായ ജെ എസ് അടൂര്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *