തരൂരിന് മിന്നും ജയം ഉറപ്പെന്ന് തമ്പാനൂർ രവി

Spread the love

തിരുവനന്തപുരം:ഡോ ശശി തരൂറിൻ്റെ വ്യക്തിപ്രഭാവത്തിനും അദ്ദേഹം മണ്ഡലത്തിനു നടത്തിയ പ്രവർത്തനങ്ങൾക്കും തിരുവനന്തപുരംലോക്സഭാ മണ്ഡലത്തിൽ ജനം തിളക്കമാർന്ന ജയം നല്കുമെന്ന് യു ഡി എഫ് തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി.

ലോക്‌സഭാ മണ്ഡലത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പുസ്തക രൂപത്തിൽ പുറത്തുവന്നിട്ടുണ്ട്. വിസ്മയിപ്പിക്കുന്ന പ്രവർത്തനം അദ്ദേഹം നടത്തിയിട്ടുണ്ടെന്നതിൽ ആർക്കും തർക്കമില്ല.

കഴിഞ്ഞ തവണ പിറകിൽ പോയ നേമം ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും തരൂർ മികച്ച മുന്നേറ്റം നടത്തും.

തിരുവനന്തപുരത്തിൻ്റെ ആസന്ന മായ വൻ കുതിപ്പിന് നേതൃത്വം നല്ലാൻ ഡോ തരൂരാണ് മികച്ച സാരഥിയെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്ന് തമ്പാനൂർ രവി ചൂണ്ടിക്കാട്ടി.

 

Author

Leave a Reply

Your email address will not be published. Required fields are marked *