മുൻവർഷത്തേക്കാൾ 11.2% അധിക ഒന്നാംപാദ വളർച്ച നേടി കെ.എസ്.ബി ലിമിറ്റഡ്

Spread the love

കൊച്ചി : പമ്പുകളുടെയും വാല്‍വുകളുടെയും നിര്‍മാതാക്കളായ കെ. എസ്. ബി ലിമിറ്റഡ് മികച്ച ലാഭവും വളര്‍ച്ചയും സൂചിപ്പിക്കുന്ന 2024ലെ ഒന്നാം പാദകണക്കുകള്‍ പുറത്തുവിട്ടു. 544.2 കോടി രൂപയാണ് 2024ലെ ഒന്നാം പാദത്തില്‍ വില്പനയിലൂടെ കമ്പനി സമ്പാദിച്ചത്. ഇത് 2023ലെ ഒന്നാംപാദത്തിനേക്കാൾ 11.2% അധിക മികച്ച പ്രകടനമാണ്. പി.എം. കുസും III പ്രകാരം 2500 സോളാര്‍ വാട്ടര്‍ പമ്പിങ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് മഹാരാഷ്ട്ര എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സിയില്‍ നിന്നും 63 കോടി രൂപയുടെ കരാര്‍, 11 കോടി ചെലവ് വരുന്ന കെ.എസ്.ബി സൗദിയില്‍ നിന്നും കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുന്നതിനുള്ള പദ്ധതി, ജനറല്‍ ഇലക്ട്രിക്കില്‍ നിന്നും 4.1 കോടി രൂപയും ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ എച്ച്.ജി പമ്പ്‌സില്‍ നിന്നും 5.6 കോടി രൂപയും ഉൾപ്പെടെ ഊര്‍ജവിഭാഗം മാത്രം ഏറ്റെടുത്ത പദ്ധതികളുടെ മൂല്യം 50 കോടി മുകളിൽ എന്നീ നേട്ടങ്ങളും സ്വന്തമാക്കി.

ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ ഇ.എസ്.ജി ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ ‘ഇ.എസ്.ജി ചാമ്പ്യന്‍ ഓഫ് ഇന്ത്യ 2024’ കമ്പനി കരസ്ഥമാക്കിയിരുന്നു. കൂടാതെ, സുപ്രീം ഇ മോട്ടറും പമ്പ് ഡ്രൈവ് 2വും വരുന്ന നവീകരിച്ച കാലിയോ പ്രോ, ഇറ്റാലിനെ എന്നീ മോഡലുകള്‍ അവതരിപ്പിച്ചു. സോളാര്‍ വിഭാഗത്തിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെയ്ക്കുന്നതെന്നും മെച്ചപ്പെട്ടതും സുസ്ഥിരവുമായ പദ്ധതികളിലൂടെയുള്ള വളര്‍ച്ചയാണ് കമ്പനി ഇനി ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് പ്രശാന്ത് കുമാര്‍ പറഞ്ഞു.

Akshay

Author

Leave a Reply

Your email address will not be published. Required fields are marked *