(30.4 -2024 ന് ) രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിച്ചത്

Spread the love

ഷാഫി പറമ്പിൽ വൻ വിജയം നേടും എന്നുറപ്പായപ്പോഴാണ് നീചമായ കള്ളപ്രചാരണം അഴിച്ചു വിടാൻ തുടങ്ങിയത്. അവരുടെ കോട്ടകളിൽ പോലും ഷാഫി പറമ്പിൽ വലിയ മുന്നേറ്റമുണ്ടാക്കി. അവിടെ യഥാർത്ഥത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് CPM ആണ് , CPM നേതാക്കന്മാരാണ്. പി. ജയരാജന്റെ

പ്രസ്താവന തന്നെ എടുത്താൽ മതി ആരാണ് അവിടെ വർഗ്ഗീയ പ്രചാരണം നടത്തിയതെന്ന് ബോദ്ധ്യപ്പെടാൻ . പക്ഷെ, അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഷാഫി പറമ്പിൽ വിജയിക്കുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട് .

ഇ.പി ജയരാജൻ വിഷയം

പാർട്ടിക്ക് ഇത്രയും അവമതിപ്പുണ്ടാക്കിയ ഇ.പി. ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ല.കാരണം പിണറായി വിജയന് ഇ.പി. ജയരാജനെ പേടിയാണ്. ഇന്നലെ സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ഇ.പി. ജയരാജൻ ഇറങ്ങിവരുന്നത് അങ്കം ജയിച്ച ചേകവരെപ്പോലെയാണ്. വളരെ വിജയശ്രീലാളിതനായിട്ടാണ് അദ്ദേഹം

ഇറങ്ങിവന്നത്. ഒരു നടപിയും ഇ.പി. ജയരാജനെതിരെ ഉണ്ടാകില്ല. ഇത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുള്ള പൊളിറ്റിക്കൽ ഡീലാണ്. ഇത് രാഷ്ട്രീയമായ ഡീലാണ്. അഴിമതിക്കേസുകൾ ഇല്ലാതാക്കാനും അഴിമതിക്കേസുകളിൽനിന്നും രക്ഷപ്പെടാനുമുള്ള ഒരു ഡീലാണ് നടന്നുകൊണ്ടിരിക്കുന്നത്. BJP യുമായി CPM ഈ ഡീൽ തുടങ്ങിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ്. തുടർഭരണം എന്ന് പറയുന്നത് BJP യുടെ സംഭാവനയാണ്. 4 ശതമാനം ബി ജെ പി യുടെ വോട്ട് കുറഞ്ഞപ്പോഴാണ് തുടർ ഭരണം ഉണ്ടായത് അതുകൊണ്ട് ഇ.പി. ജയരാജന്റെ പേരിൽ ഒരു നടപടിയും ഉണ്ടാകില്ല.

എം എം ഹസ്സൻ വളരെ കാര്യക്ഷമമായിട്ടാണ് തെരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിച്ചത്. കേരളത്തിലെ കോൺഗ്രസും UDF ഉം ഒറ്റക്കെട്ടായി നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. KPCC പ്രസിഡന്റ് ഇൻ ചാർജ്ജ് എം എം ഹസ്സനും, പ്രതിപക്ഷ നേതാവും പ്രചാരണസമിതി അദ്ധ്യക്ഷൻ എന്ന നിലയിൽ ഞാനും മറ്റ് എല്ലാ നേതാക്കളും ഐക്യത്തോടെയാണ് പ്രവർത്തിച്ചത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *