പൊതുപ്രവർത്തകരുടെ പെരുമാറ്റം മാന്യവും പൊതു സമൂഹത്തിനു മാതൃകയാകാവുന്ന തരത്തിലുമായിരിക്കണം – രമേശ് ചെന്നിത്തല

Spread the love

കെ.എസ് ആർ ടി സി ഡ്രൈവർ -മേയർവിവാദം.

പൊതുപ്രവർത്തകരുടെ പെരുമാറ്റം മാന്യവും പൊതു സമൂഹത്തിനു മാതൃകയാകാവുന്ന തരത്തിലുമായിരിക്കണം. മേയറും ഭർത്താവായ എം എൽ എ യും പക്വതയോടെ പെരുമാറണമായിരുന്നു. ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനോട് ഇത്രയും ദയവില്ലാതെ പെരുമാറാൻ പാടില്ലായിരുന്നു. അയാൾ എന്തു തെറ്റാണ്

ചെയ്തത്. ദൃശ്യ മാധ്യമങ്ങൾ പുറത്തുവിട്ടത് കണ്ട എല്ലാവർക്കുമറിയാം അയാൾ തെറ്റുകാരനല്ലെന്ന് . തൊഴിലാളി സുഹൃത്തുക്കളുടെ പ്രയാസങ്ങൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
ഇക്കാര്യത്തിൽ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. ഡ്രൈവറുടെ മൊഴിപോലും രേഖപ്പെടുത്താത്തത് അംഗീകരിക്കാൻ കഴിയില്ല.
എന്തൊരു അപമാനകരമായ സംഭവമാണ്. ഇക്കാര്യത്തിൽ ഡ്രൈവർ പ്രഥമദൃഷ്ട്യാ തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് അയാൾക്ക് എതിരായ ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ല -ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *