ബാരിസ്റ്റര്‍ ജി.പി. പിള്ളയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

Spread the love

തിരുവിതാംകൂറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളി മെമ്മോറിയല്‍ സമര്‍പ്പണത്തിന്റെ മുന്നണിപ്പോരാളിയും പത്രാധിപരുമായിരുന്ന ബാരിസ്റ്റര്‍ ജി.പി. പിള്ള എന്ന ജി. പരമേശ്വരന്‍ പിള്ളയുടെ ഛായാചിത്രം കെപിസിസി ആസ്ഥാനത്തെ മീഡിയാ റൂമില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അനാച്ഛാദനം ചെയ്തു.

കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണ്‍, എംഎ നസീര്‍, പി.എ.സലിം,ജോസി സെബാസ്റ്റ്യന്‍,അബ്ദുള്‍ മുത്തലീബ്,കെ.പി.ശ്രീകുമാര്‍,രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവിതാംകൂറിലെ ആദ്യത്തെ ബാരിസ്റ്റര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യത്തെ തിരുവിതാംകൂറുകാരന്‍, ഇംഗ്ലണ്ടിലും ഇന്ത്യയിലും ശ്രദ്ധയാകര്‍ഷിച്ച വാഗ്മി, എഴുത്തുകാരന്‍, ‘എഡിറ്റര്‍മാരുടെ എഡിറ്റര്‍’ എന്നു പത്രങ്ങള്‍ വിശേഷിപ്പിച്ച ‘മദ്രാസ് സ്റ്റാന്‍ഡേര്‍ഡ്’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപര്‍, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ് എന്നീ നിലകളിലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ജി.പി. പിള്ള.

Author

Leave a Reply

Your email address will not be published. Required fields are marked *