പിണറായി സർക്കാരിന്റെ ബാർക്കോഴ കേരളം കണ്ട ഏറ്റവും വലിയ അഴിമതി : കെ സി വേണുഗോപാൽ എം പി

Spread the love

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തിൽ ഇളവ് വരുത്താൻ ബാറ് ഉടമകളിൽ നിന്ന് കോടികൾ വാങ്ങിയ ഇടപാടെന്ന് എഐസി സി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.

എക്സൈസ് മന്ത്രിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. ഇത്തരമൊരു കേസിന്റെ പേരിലാണ് കെഎം മാണിയെ നീചമായി സിപിഎം വേട്ടയാടിയത്. ഇപ്പോൾ അദ്ദേഹത്തിൻറെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം. അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പിരിച്ചെടുത്ത പണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയിട്ടുള്ളത്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. തുടർഭരണം സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും അഹങ്കാരി ആക്കി മാറ്റി. ബോംബ് നിർമിക്കുന്നതിനിടെ മരണപ്പെട്ടവർക്ക് സ്മാരകം പണിയുന്ന പാർട്ടിയാണ് സിപിഎം. മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയാണിതെന്നും ഈ വിഷയത്തെ നിസ്സാരവത്ക്കരിച്ച് തടിതപ്പാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്നും കെ സി വേണുഗോപാൽ.

Author

Leave a Reply

Your email address will not be published. Required fields are marked *