കേരളത്തിൽ കാലവർഷം എത്തി, വ്യാപക മഴയ്ക്ക് സാധ്യത

Spread the love

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്ത്. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് ( 30 40 സാ/വൃ.) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു.ഒറ്റപെട്ട സ്ഥലങ്ങളില്‍ 30ന് അതിശക്തമായ മഴയ്ക്കും, മെയ് 30 മുതല്‍ ജൂണ്‍ 3 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *