കോട്ടയം: ഫെഡറല്‍ ബാങ്ക് കോട്ടയം സോണിന്റെ പുതിയ മേധാവിയായി നിഷ കെ ദാസ് ചുമതലയേറ്റു. മുപ്പതിലധികം വര്‍ഷത്തെ അനുഭവസമ്പത്തുള്ള നിഷ കെ ദാസ് ബ്രാഞ്ച് ബാങ്കിംഗ്, ക്രെഡിറ്റ്, ഫോറെക്‌സ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ്. ബാങ്കിന്റെ ഇരിഞ്ഞാലക്കുട, തിരുവനന്തപുരം റീജിയനുകളുടെ മേധാവിയായിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ മൂന്നു ജില്ലകളിലെ 132 ശാഖകള്‍ ഉള്‍പ്പെടുന്ന അഞ്ചു റീജിയനുകളാണ് കോട്ടയം സോണിന്റെ പരിധിയില്‍ വരുന്നത്.
Athulya K R