കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് സ്‌പെഷല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിക്കുന്നു

Spread the love

2024 ജൂണ്‍ 10ന് എന്‍എഫ്ഒക്ക് തുടക്കമാകും. 2024 ജൂണ്‍ 24ന് അവസാനിക്കും.

മുംബൈ,11 ജൂണ്‍, 2024: കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജുമെന്റ് കമ്പനി ലിമിറ്റഡ് (കെഎംഎഎംസി/ കൊട്ടക് മ്യൂച്വല്‍ ഫണ്ട്) സ്‌പെഷല്‍ സിറ്റുവേഷന്‍സ് തീം പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് സ്‌കീമായ കൊട്ടക് സ്‌പെഷല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ എന്‍എഫ്ഒ പ്രഖ്യാപിച്ചു. ഈ സ്‌കീം 2024 ജൂണ്‍ 10ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കുകയും 2024 ജൂണ്‍ 24ന് ക്ലോസ് ചെയ്യുകയും ചെയ്യുന്നു.

സ്‌പെഷല്‍ സിറ്റുവേഷന്‍സ് ആശയത്തില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഈ ഫണ്ടിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. ഒരു സമ്പദ്‌വ്യവസ്ഥയുടെയോ വ്യവസായത്തിന്റെയോ കമ്പനിയുടെയോ മുന്നോട്ടുള്ള പോക്കില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഈ വെല്ലുവിളികള്‍ അനിശ്ചിതത്വങ്ങളോടൊപ്പം അവസരങ്ങളും നല്‍കുന്നു. ഈ അവസരങ്ങള്‍ മുതലാക്കാനാണ് കൊട്ടക് സ്‌പെഷല്‍ ഓപര്‍ച്യൂണിറ്റീസ് ഫണ്ട് ലക്ഷ്യമിടുന്നത്.

കമ്പനികളുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങള്‍, കോര്‍പറേറ്റ് പുനര്‍നിര്‍മാണം, സര്‍ക്കാര്‍ നയം മാറ്റം, റെഗുലേറ്ററി പരിഷ്‌കാരങ്ങള്‍, സാങ്കേതിക മാറ്റങ്ങളെതുടര്‍ന്നുള്ള തടസ്സങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള താല്‍ക്കാലികവും അതുല്യവുമായ വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്ന് പ്രയോജനം നേടുന്നതിന് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാനാണ് കൊട്ടക് സ്‌പെഷല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ലക്ഷ്യമിടുന്നത്. വ്യത്യസ്ത വിപണിമൂല്യങ്ങളിലുടനീളമുള്ള നിക്ഷേപ സാധ്യതകള്‍ ഉണ്ടാകുന്നതിനാല്‍ മികച്ച വൈവിധ്യവത്കരണത്തിനുള്ള സാധ്യത പ്രയോജനപ്പെടുത്താം.

കെഎംഎഎംസി മാനേജിങ് ഡയറക്ടറായ നിലേഷ് ഷാ പറയുന്നു: ‘മുന്നേറുന്ന വിപണിയന്ന നിലയില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയും ചലനാത്മകമായി നിരവധി പ്രത്യേക സാധ്യതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉദാ. പിഎല്‍ഐയുടെ സമാരംഭവും ചൈന പ്ലസ് വണ്‍ സാധ്യതകളും തിരയുന്ന ലോകം ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയില്‍ ഇന്ത്യക്ക് മികച്ച അവസരമുണ്ടാക്കി. ഭാവിയിലെ വളര്‍ച്ചാ സാധ്യത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് മാനേജുമെന്റിലുണ്ടാകുന്ന മാറ്റം കമ്പനികളിലും സമാനമായ അവസരം സൃഷ്ടിക്കും.

ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെ ഏത് വലിപ്പത്തിലുള്ള കമ്പനികളിലും സ്‌പെഷല്‍ സിറ്റുവേഷന്‍സ് മൂലമുള്ള അവസരങ്ങള്‍ ഉണ്ടാകും. ഞങ്ങളുടെ ഫണ്ട് ഏതെങ്കിലും മാര്‍ക്കറ്റ് ക്യാപിലോ സെക്ടറിലൊ പരിമിതപ്പെടുത്തിയിട്ടില്ല. അവസങ്ങള്‍ അന്വേഷിക്കാനും എവിടെവേണമെങ്കിലും നിക്ഷേപിക്കാനും ഈ ഫ്‌ളക്‌സിബിലിറ്റി ഞങ്ങളെ അനുവദിക്കുന്നു’.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ 22 വര്‍ഷത്തിലധികം പരിചയമുള്ള ഫണ്ട് മാനേജര്‍ ശ്രീ. ദേവേന്ദര്‍ സിംഗാളാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 15 വര്‍ഷത്തിലേറെയായി കൊട്ടക് എഎംസിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം, മുമ്പ് കണ്‍സ്യൂമര്‍, ഓട്ടോ, മീഡിയ അനലിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നയമാറ്റങ്ങള്‍, ലയനങ്ങളും ഏറ്റെടുക്കലുകളും വ്യവസായ ഏകീകരണം, മാനേജുമെന്റ് തലത്തിലെ മാറ്റങ്ങള്‍ തുടങ്ങിയ വ്യത്യസ്ത സാഹചര്യങ്ങള്‍ കമ്പനിയുടെ മുന്നോട്ടുള്ള നീക്കത്തെ സ്വാധീനിക്കാമെന്ന് കെഎംഎഎംസി ഫണ്ട് മാനേജര്‍ ദേവേന്ദര്‍ സിംഗാള്‍ പറഞ്ഞു. ഉദാഹരണത്തിന്, വ്യവസായ ഏകീകരണത്തിന്റെയോ, റെറയുടെയ ഇടപെടലോ മൂലം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങള്‍ സിമെന്റ് വ്യവസായത്തില്‍ പ്രകടമാണ്. കൊട്ടക് സ്‌പെഷല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അത്തരം പ്രത്യേക സാഹചര്യങ്ങള്‍ തേടുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. അനിശ്ചിതത്വം നിറഞ്ഞ സംഭവങ്ങളുടെ ആഘാതം വിലയിരുത്തുന്നതിനും അവ മുതലെടുക്കുന്നതിനും പ്രൊഫഷണല്‍ വിശകലനം ആവശ്യമാണ്.

കൊട്ടക് സ്‌പെഷല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് പോലുള്ള വിശാലമായ തീമാറ്റിക് ഫണ്ടുകള്‍ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താമെന്ന് കെഎംഎഎംസി പ്രൊഡക്ട് ഹെഡ് ബിരാജ ത്രിപാഠി പറഞ്ഞു. ഒരൊറ്റ മേഖലയിലെ അവസരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അതുവഴി നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയില്‍ തന്ത്രപരമായ വിഹിതം നല്‍കുകയും ചെയ്യുന്ന സെക്ടറല്‍ ഫണ്ടുകളില്‍നിന്ന് വ്യത്യസ്തമായി, വിശാലമായ സ്വഭാവം കാരണം ഈ ഫണ്ടുകള്‍ക്ക് നിര്‍ണായകമായ വിഹിതം കാണാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സ്‌കീം 2024 ജൂണ്‍ 10ന് പൊതു സബ്‌സ്‌ക്രിപ്ഷനായി തുറക്കുകയും 2024 ജൂണ്‍ 24ന് അവസാനിക്കുകയും ചെയ്യും. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 100 രൂപയും അതിന് മുകളില്‍ എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. കൊട്ടക് സ്‌പെഷല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക: https://www.kotakmf.com/documents/Kotak-Special-Opportunities-Fund-NFO-PPT

ഫണ്ട് തങ്ങള്‍ക്ക് അനുയോജ്യമാണോയെന്നറിയാനും സംശയങ്ങള്‍ തീര്‍ക്കുന്നതിനും സാമ്പത്തിക വിദഗ്ധരുമായും നികുതി ഉപദേഷ്ടാക്കളുമായി ബന്ധപ്പെടുക. കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജുമെന്റ് കമ്പനി(കഎംഎംഎഎംസി)ഏതെങ്കിലും തരത്തിലുള്ള ആദായമോ ഭാവിയിലെ ആദായ സാധ്യതയോ വാഗ്ദാനം ചെയ്യുകയോ ഉറപ്പുനല്‍കുകയോ ചെയ്യുന്നില്ല.

SUCHITRA AYARE

Author

Leave a Reply

Your email address will not be published. Required fields are marked *