ഓസ്‌ട്രേലിയയിലേക്ക് എങ്ങനെ സുരക്ഷിതമായി കുടിയേറാം ? – Adarsh

Spread the love

സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലി.

കൊച്ചി: ഓസ്ട്രേലിയയിലേക്ക് സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനും ശ്രമിക്കുന്നവർക്ക് നിയമ സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് ഓസ്‌ട്രേലിയയിൽ ആസ്ഥാനമായ എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ. ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരെ കബളിപ്പിക്കുന്നത് തടയാനാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ അംഗീകാരത്തോടെ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

മൈഗ്രേഷൻ ഏജൻ്റ്സ് രജിസ്ട്രേഷൻ അതോറിറ്റിയുടെ (MARA) രജിസ്ട്രേഷൻ ഉള്ള ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമാണ് എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ. ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ നിയമം അനുസരിച്ചു പ്രാക്ടീസ് ചെയ്യാൻ അനുവാദമുള്ള അഞ്ച് മൈഗ്രേഷൻ കൺസെൽറ്റന്റുമാർ എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയയുടെ ഭാഗമാണ്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ അംഗീകാരമുള്ള എൻ ജി ഒ ആയ ഇഗ്‌നൈറ്റ് പൊട്ടൻഷ്യൽ ഇൻകോർപ്പറേറ്റുമായി ചേർന്നാണ് എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ സൗജന്യ ക്ലാസുകൾ കേരളത്തിലുടനീളം സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ സൗജന്യ ക്ലാസ് ഈ മാസം 15 ന് ഹോട്ടൽ ബ്രോഡ് ബീനിൽ വെച്ച് സംഘടിപ്പിക്കും.

ലോകമെമ്പാടുമുള്ള ആളുകൾ കുടിയേറ്റത്തിനായി പരിഗണിക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയയെന്ന് എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ സഹ സ്ഥാപകനും പ്രിൻസിപ്പൽ മൈഗ്രേഷൻ കൺസൾട്ടൻ്റുമായ മാത്യൂസ് ഡേവിഡ് പറഞ്ഞു. കോവിഡാനന്തരം ഇന്ത്യയിൽ നിന്നും ഏറ്റവുമധികം ആളുകൾ സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനുമായി സുരക്ഷിതമായി കാണുന്ന രാജ്യമായത് കൊണ്ട് തന്നെ ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ധാരാളം പേർ ഓസ്‌ട്രേലിയ എന്ന ലക്ഷ്യം സ്വപ്നം കാണുന്നു. എന്നാൽ, ഇങ്ങനെ കുടിയേറാൻ ശ്രമിക്കുന്നവരുടെ അറിവില്ലായ്മ ചൂഷണം ചെയ്ത് അവരെ കബളിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്.

കുടിയേറ്റത്തെക്കുറിച്ചുള്ള പരിപൂർണമായ അറിവ് നൽകി അവരെ സഹായിച്ചുകൊണ്ട് ഇത്തരം വഞ്ചനകളും തട്ടിപ്പുകളും ഇല്ലാതാക്കാനുള്ള ശ്രമമെന്ന നിലയിലാണ് എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ ഇങ്ങനെ ഒരു ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര കുടിയേറ്റത്തെക്കുറിച്ചുള്ള അവബോധവും, ഉപദേശങ്ങളും നൽകി എങ്ങനെ സുരക്ഷിതമായി ആ രാജ്യത്തേക്ക് കടന്ന് ചെന്ന് ഒരു ശോഭന ഭാവി കെട്ടിപ്പടുക്കാമെന്നുമുള്ള അറിവ് പകരുന്നതിനാണ് ‘ഓസ്‌ട്രേലിയൻ കുടിയേറ്റം – മിഥ്യകളും വസ്തുതകളും’ എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2018- മുതൽ ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന എൻ ജി ഒ ഇഗ്‌നൈറ്റ് പൊട്ടൻഷ്യൽ ഇൻകോർപ്പറേറ്റുമായി ചേർന്നാണ് എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയയുടെ സ്ഥാപകരായ സുലാൽ മത്തായിയും മാത്യൂസ് ഡേവിഡും പ്രവർത്തിക്കുന്നത്. ഓസ്‌ട്രേലിയയിൽ എത്തിയാൽ പ്രൊഫഷണൽ ജോലികൾ എങ്ങനെ കണ്ടെത്താം, തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതകൾ, രാജ്യത്തിൻ്റെ തനത് സംസ്കാരങ്ങളിലേക്ക് ഇഴുകി ചേരുന്നതിന് ആവശ്യമായ കാര്യങ്ങൾ തുടങ്ങിയവ ഇഗ്നൈറ്റിൻ്റെ സഹായത്തോടെ മനസ്സിലാക്കുന്നതിന് എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ സഹായിക്കുന്നു.

ഓസ്‌ട്രേലിയയിൽ എത്തുന്ന കുടിയേറ്റക്കാർക്ക് സെറ്റിൽമെൻ്റ്, തൊഴിൽ, പരിശീലനം, സോഷ്യൽ എൻറർപ്രൈസ് അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ ഇഗ്‌നൈറ്റ് സഹായിക്കുന്നു. ഓസ്‌ട്രേലിയൻ സർക്കാരിൻ്റെയും പ്രവിശ്യ സർക്കാരുകളുടെയും സാമ്പത്തിക സഹായം ലഭിക്കുന്നത് കൊണ്ട് തന്നെ എല്ലാ പ്രോഗ്രാമുകളും തികച്ചും സൗജന്യമാണെന്ന് എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ കരിയർ കൊച്ചും സഹ സ്ഥാപകനുമായ സുലാൽ മത്തായി പറഞ്ഞു.

പഠനം പൂർത്തിയാക്കിയ ശേഷം മൈഗ്രേഷൻ ഓപ്‌ഷൻ പരിഗണിക്കുന്ന വിദ്യാർത്ഥികൾക്ക് താൽപ്പര്യമുള്ള മേഖലകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് പ്രവേശനത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഒരു കരിയർ ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങാൻ എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ പദ്ധതിയിടുന്നു. ഡിമാൻഡുള്ള തൊഴിലുകൾ മനസ്സിലാക്കാനും അതുവഴി അവർക്ക് ഭാവിയിലെ തൊഴിൽ സാധ്യതകൾ തിരിച്ചറിയാനും കഴിയും.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിജ്ഞാനപ്രദമായ വിവിധ സെഷനുകളിലൂടെ അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ 5 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് വിദേശ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും അവരെ അതിനു പ്രാപ്തരാക്കാനും എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയ സഹായിക്കുന്നു.

മെൽബൺ, ബ്രിസ്‌ബേൻ, പെർത്ത്, ഡാർവിൻ എന്നിവിടങ്ങളിലും ദുബൈയിലും തിരുവനന്തപുരത്തും കൊച്ചിയിലും എ സി ഇ ടി മൈഗ്രേഷൻ ഓസ്ട്രേലിയയുടെ സേവനം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: +917592992991

ചിത്രം: ഓസ്ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം? സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട അസറ്റ് (ACET) മൈഗ്രേഷൻസ് സ്ഥാപകരായ മാത്യൂസ് ഡേവിഡ്, സുലാൽ മത്തായി എന്നിവർ.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *